കര്‍ണാടകയില്‍ വോട്ടെണ്ണല്‍ തുടങ്ങി

തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്ന കര്‍ണാടകയില്‍ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകളാണ്. കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിച്ച് പോരാട്ടമാണ് നടത്തുന്നത്.

രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് പുറത്തുവരുന്നത്. കോണ്‍ഗ്രസും ബിജെപിയും കളംനിറഞ്ഞു നടത്തിയ പ്രചാരണങ്ങളില്‍ കര്‍ണാടകയില്‍ ആര് വാഴും വീഴുമെന്ന് ഇന്നറിയാം. സംസ്ഥാനത്തെ വിവിധ 36 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആദ്യ അരമണിക്കൂറില്‍ ഫല സൂചന ലഭ്യമാകും. ബംഗളുരു നഗരമേഖല, മൈസുരു, മംഗളുരു, ഹുബ്ബള്ളി അങ്ങനെ നഗരമേഖലകളിലെ ഫലം പെട്ടെന്ന് വരും. ബീദര്‍ അടക്കമുള്ള, ഗ്രാമീണ മേഖലകള്‍ ധാരാളമുള്ള ജില്ലകളിലെ ഫലം വരാന്‍ വൈകും. പ്രാഥമിക ഫലസൂചനകള്‍ എട്ടരയോടെത്തന്നെ അറിയാം. ഒമ്പതരയോടെ അടുത്ത അഞ്ച് വര്‍ഷം കര്‍ണാടക ആര് ഭരിക്കുമെന്നതിന്റെ ചിത്രം തെളിയും. തൂക്ക് നിയമസഭ വരികയാണെങ്കില്‍ പിന്നെയും ഫലം മാറി മറിയാം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here