
കർണാടകയിൽ കാമുകനൊപ്പം ജീവിക്കാൻ അമ്പതുകാരനായ ഭർത്താവിനെ കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ശങ്കരമൂര്‍ത്തി ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ സുമംഗല, കാമുകന്‍ നാഗരാജു എന്നിവര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. കൊലയ്ക്ക് പിന്നാലെ മൃതദേഹം 30 കിലോമീറ്റര്‍ അകലെ ഉപേക്ഷിച്ചതായി പോലീസ് പറഞ്ഞു.
തുമകുരു ജില്ലയിലെ തിപ്തൂര്‍ താലൂക്കിലെ കാദഷെട്ടിഹള്ളിയില്‍ ഇക്കഴിഞ്ഞ ജൂണ്‍ 24-നാണ് സംഭവം. തിപ്തൂരിലെ കൽപടരു ഗേൾസ് ഹോസ്റ്റലിൽ പാചകക്കാരിയായി ജോലി ചെയ്തിരുന്ന ഭാര്യ സുമംഗലയ്ക്ക്, കരഡലുസന്തെ ഗ്രാമത്തിലെ നാഗരാജുവുമായി വിവാഹേതര ബന്ധമുള്ളതായി ആരോപിക്കപ്പെടുന്നു. ഭാര്യയും കാമുകനും ശങ്കരമൂർത്തിയെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തിയെന്നും, ശങ്കരമൂർത്തി തങ്ങളുടെ ബന്ധത്തിന് തടസ്സമാകുമെന്ന് അവർ കരുതിയെന്നും ആരോപിക്കപ്പെടുന്നു.
കുറ്റകൃത്യം നടന്ന ദിവസം സുമംഗല ഭർത്താവിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞു. തുടര്‍ന്ന് ഒരുവടികൊണ്ട് പൊതിരെ തല്ലുകയും കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കഴുത്തില്‍ കാല്‍ അമര്‍ത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു. മൃതദേഹം ഒരു ചാക്കില്‍ കെട്ടി 30 കിലോമീറ്റര്‍ അകലെയുള്ള തുരുവേക്കരെ താലൂക്കിലെ ദണ്ഡാനിശിവര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു കൃഷിയിടത്തിലെ കിണറ്റിലേക്ക് തള്ളിയതായി പോലീസ് പറഞ്ഞു.
നോനവിനകെരെ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു വ്യക്തിയെ കാണാതായെന്ന പരാതിയിലായിരുന്നു ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ തിരച്ചിലിനിടെ കിടക്കയിൽ മുളകുപൊടിയുടെ അംശങ്ങളും ഒരു മല്‍പ്പിടിത്തം നടന്നതിന്റെ അടയാളങ്ങളും പോലീസ് കണ്ടെത്തി, ഇത് സംശയം ജനിപ്പിച്ചു. തുടർന്ന് പോലീസ് സുമംഗലയെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഫോണ്‍ കോള്‍ വിവരശേഖരണം കൂടി നടത്തിയതോടെ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുള്ളതായി കണ്ടെത്തി. ഒടുവില്‍ സുമംഗല പോലീസിന് മുന്നില്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. സംഭവത്തില്‍ നോണെവിനകെരെ പോലീസ് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here