
ദേശീയ നേതൃത്വം ഇടപെട്ടിട്ടും കര്‍ണാടകയില്‍ കോണ്‍ഗ്രസ് തമ്മിലടി മുറുകുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ പടയൊരുക്കം ശക്തമാക്കി ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പക്ഷം.അതേ സമയം നേതൃമാറ്റം ചര്‍ച്ചയില്‍ ഇല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ്‌സിംഗ് സുര്‍ജേ വാല വ്യക്തമാക്കി
സെപ്റ്റംബറില്‍ മുഖ്യമന്ത്രി സ്ഥാനം ഡി കെ ശിവ കുമാറിന് കൈമാറണം എന്നതാണ് മുന്‍ ധാരണ. എന്നാല്‍ ഭരണം വിടില്ല എന്ന സിദ്ധരാമയ്യ പക്ഷം നിലപാടെടുത്തതോടെയാണ് കോണ്‍ഗ്രസില്‍ തന്നെ തമ്മിലടി രൂക്ഷമാകുന്നത്. സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് നൂറോളം എംഎല്‍എമാര്‍ രംഗത്തുണ്ട്. നേതൃമാറ്റം നടന്നില്ലെങ്കില്‍ 2028ലെ നിയമസഭ തിരഞ്ഞെടുപ്പില്‍അധികാരം നിലനിര്‍ത്താന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് എം എല്‍ എ മാരുടെ വിലയിരുത്തല്‍. എന്നാല്‍ തനിക്ക് വേണ്ടി ആരും പരസ്യമായി രംഗത്തുവരേണ്ടതില്ല എന്നാണ്ഡി കെ ശിവകുമാര്‍ പ്രതികരണം.
അതേസമയം കര്‍ണാടകയില്‍ നേതൃമാറ്റം ചര്‍ച്ചയില്‍ എന്നാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ധീപ്‌സിംഗ് സര്‍ജെ വാല വ്യക്തമാക്കി. എന്നാല്‍ അസംതൃപ്തരായ എം എല്‍ എ മാര്‍ നേതൃമാറ്റത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. രാജീവ് ഗാന്ധി ഹൗസിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് കീഴിലുള്ള വീട് അനുവദിക്കുന്നതിലെ അഴിമതി, മൂഡ, വാല്മീകി കോര്‍പറേഷന്‍ അഴിമതി എന്നിവയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ഉത്തരമില്ലാതെ നില്‍ക്കുമ്പോഴുള്ള തമ്മിലടി സര്‍ക്കാരിനെ കൂടുതല്‍ പ്രതി സന്ധിയില്‍ ആക്കിയിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here