സഞ്ജുവും താരനിരയും വീണു… പക്ഷേ കാർത്തിക് ശർമ്മയുടെ തീപാറുന്ന ഇന്നിങ്സ്! ഐപിഎല്ലിൽ ലഖ്‌നൗവിനെതിരെ ചെന്നൈയ്ക്ക് മികച്ച സ്കോർ

csk

പിഎല്ലിൽ ലഖ്‌നൗവിലെ ഭാരത് രത്ന ശ്രീ അടൽ ബിഹാരി വാജ്‌പേയ് ഏകാന സ്റ്റേഡിയത്തി നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ലഖ്‌നൗ സൂപ്പർ ജയന്റ്സിനു 188 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ആതിഥേയർക്കെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടി.

സഞ്ജു അടക്കമുള്ള മുൻനിര വലിയ സ്കോർ കണ്ടെത്താനാകാതെ പുറത്തായപ്പോൾ ചെന്നൈക്ക് രക്ഷകനായത് 42 പന്തിൽ 71 റൺസ് നേടി കാർത്തിക് ശർമ്മയാണ്. പുറത്താകാതെ 32 റൺസു നേടിയ ശിവം ദുബെ ടീമിന്റെ സ്കോർ 180 കടത്തി.

Also Read:ഭൂട്ടാൻ വാഹന കടത്ത്: പത്തോളം വാഹനങ്ങൾ കൂടി പിടികൂടി കസ്റ്റംസ് ഡിപ്പാർട്മെന്റ്

ആതിഥേയർക്കായി അകാഷ് മഹാരാജ് സിംഗ് 4 ഓവറിൽ 26 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റുകൾ നേടി.മുഹമ്മദ് ഷമി, ഷഹബാസ് അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ലഖ്‌നൗ പ്ലേ ഓഫ് കാണാതെ പുറത്തതായി കഴിഞ്ഞെങ്കിലും ചെന്നൈയ്ക്ക് പ്ലേ ഓഫ് യോഗ്യത നേടാൻ വിജയം അനിവാര്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News