രാഹുലിന് പകരക്കാരനെ കണ്ടെത്തി ലഖ്നൗ

കെ.എൽ രാഹുൽ പരുക്കുമായി പുറത്തായതിനു പിന്നാലെ പകരക്കാരനെ കണ്ടെത്തി ലഖ്നൗ സൂപ്പർജയൻ്റ്സ്. കരുൺ നായരാണ് രാഹുലിന് പകരക്കാരനായി ടീമിൽ എത്തിയിരിക്കുന്നത്. താരലേലത്തിൽ 50 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന കരുണിനെ സീസണിൽ ആരും സ്വന്തമാക്കിയിരുന്നില്ല. പരുക്കുമായി മടങ്ങിയ രാഹുൽ ജൂൺ ഏഴിന് ലണ്ടനിലെ ഓവൽ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും കളിക്കില്ല.

താരത്തെ പരിശോധിച്ച മെഡിക്കൽ സംഘം തുടയിൽ ശസ്ത്രക്രിയ നിർദേശിച്ചിട്ടുണ്ട്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിനെതിരായ മത്സരത്തിൽ ഫീൽഡിംഗിനിടയിലാണ് രാഹുലിന് പരുക്കേറ്റത്. മത്സരത്തിന്റെ രണ്ടാം ഓവറിൽ പന്തിനായി ഓടുന്നതിനിടെ വീണ രാഹുലിന് തുടയ്ക്കാണ് പരുക്കേറ്റത്.

കരുൺ നായർ ഐപിഎല്ലിൽ 76 മത്സരങ്ങളിലായി 1,496 റൺസ് നേടിയിട്ടുണ്ട്. ഡൽഹി ഡെയർഡെവിള്‍സ്, കിംഗ്സ് ഇലവൻ പഞ്ചാബ്, കൊൽക്കത്ത ​​നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് എന്നീ ടീമുകൾക്ക് വേണ്ടിയാണ് മുമ്പ് കളിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News