‘ഇത് ലഹരി മാഫിയയ്ക്കുള്ള താക്കീത്’; കരുനാഗപ്പള്ളിയില്‍ സന്തോഷ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

കരുനാഗപ്പള്ളി – സൗഹൃദ കൂട്ടായ്മ കരുനാഗപ്പള്ളിയുടെ നേതൃത്വത്തില്‍ ‘ഗുണ്ടയല്ല സന്തോഷ് ഞങ്ങളുടെ ഹൃദയ സഹയാത്രികന്‍, എന്ന മുദ്രാവാക്യം ഉയര്‍ത്തി നടന്ന അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത മുഴുവന്‍ യുവജന നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും ലഹരി മാഫിയയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന പ്രതിജ്ഞയെടുത്തു.

ALSO READ: മാലിന്യമുക്ത കേരളം; അസാധ്യമായിട്ടൊന്നുമില്ല എന്ന ആത്മവിശ്വാസം സംസ്ഥാനത്തിന് പകരുന്ന നേട്ടം: മന്ത്രി എം ബി രാജേഷ്

വയനകം ലഹരി മാഫിയ സംഘം കരുനാഗപ്പള്ളിയില്‍ വീട്ടില്‍ കയറി അമ്മയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സന്തോഷിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആണ് ഇന്ന് കരുനാഗപ്പള്ളിയില്‍ അനുസ്മരണ സമ്മേളനം നടത്തിയത്. അനുസ്മരണ സമ്മേളനത്തില്‍ നൂറുകണക്കിന് സ്ത്രീകളും കുട്ടികളും പങ്കെടുത്തു. അനുസ്മരണ സമ്മേളനം അഡ്വ. സേതു അധ്യക്ഷത വഹിച്ചു. നഗരസഭ മുന്‍ ചെയര്‍മാന്‍ കോട്ടയില്‍ രാജു ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെ നേതാക്കളായ ബോബന്‍ ജി നാഥ്, കെ എസ് പുരം സുധീര്‍, ജി മഞ്ജുകുട്ടന്‍, പുലത്തറ നൗഷാദ്,നീലികുളം ജോഷി, അഡ്വ.വി ആര്‍ പ്രമോദ്, പ്രദീപ് ലാല്‍ പണിക്കര്‍ ,മഹേഷ് , സജീവ്, സന്തോഷ് കുമാര്‍ ,ആര്‍ ശംഭു, ബിനു എന്നിവര്‍ സംസാരിച്ചു.

ALSO READ: നവരാത്രി, ഈദ് ദിനങ്ങളിൽ കടകൾക്ക് പുറത്ത് ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണം; ആവശ്യം ഉന്നയിച്ച് ബിജെപി എംഎല്‍എ

സന്തോഷിന്റെ കൊലയാളികളെ എത്രയും പെട്ടെന്ന് പോലീസ് അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ ആക്ഷന്‍ കൗണ്‍സില്‍ കൂടുവാനും യോഗം തീരുമാനിച്ചു.അനുസ്മരണ സമ്മേളനത്തില്‍ സന്തോഷിന്റെ വിധവയും മക്കളും അമ്മയും സഹോദരങ്ങളും കുടുംബവും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News