
കരുനാഗപ്പള്ളി കൊലപാതകത്തില്‍ 5 പ്രതികളുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. അതുല്‍, പ്യാരി, ഹരി, രാജപ്പന്‍, കൊട്ടേഷന്‍ നല്‍കിയെന്ന് സംശയിക്കുന്ന പങ്കജ് എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി വിപുലമായ അന്വേഷണം നടത്തുകയാണ് പൊലീസ്.
കരുനാഗപ്പള്ളി കെഎസ്ഇബി ഓഫീസിന് പടിഞ്ഞാറ് താച്ചയിൽമുക്ക് സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷിനെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡില്‍ ആയിരുന്നു. പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സൂചന.
ആദ്യം മൺവെട്ടി കൊണ്ട് വാതിൽ തകർത്തു. മുറിക്കുള്ളിൽ സ്ഫോടക വസ്തു കത്തിച്ച് എറിഞ്ഞു. തുടർന്ന് വടിവാൾ കൊണ്ട് സന്തോഷിനെ വെട്ടി. കമ്പിവടി കൊണ്ട് കാൽ പൂർണമായും തല്ലി തകർത്തു. വീട്ടിലുണ്ടായിരുന്ന സന്തോഷിൻ്റെ അമ്മ ഓമന ബഹളം വെച്ചെങ്കിലും പിൻമാറാതെ ആക്രമണം തുടർന്നു. മരിക്കുമെന്ന് ഉറപ്പാക്കിയ ശേഷം വന്നകാറിൽ പ്രതികൾ രക്ഷപ്പെട്ടു. അക്രമികൾ വീടിന് പുറത്ത് എത്തിയ വിവരം സന്തോഷ് സുഹൃത്തിനെ ഫോൺ വിളിച്ച് അറിയിച്ചിരുന്നു. സുഹൃത്തായ രതീഷ് എത്തിയാണ് ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ അശുപത്രിയിൽ എത്തിച്ചത്. പക്ഷേ ജീവൻ രക്ഷിക്കാനായില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here