കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസ് മുഖ്യപ്രതി അലുവ അതുല്‍ പൊലീസിന്റെ മുന്നില്‍ നിന്ന് രക്ഷപ്പെട്ടു

aluva-athul-karunagappally-santhosh

കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസ് മുഖ്യപ്രതി അലുവ അതുല്‍ പൊലീസിന്റെ മുന്നില്‍ നിന്ന് രക്ഷപ്പെട്ടു. ആലുവയില്‍ വച്ച് വാഹന പരിശോധനയ്ക്കിടെയായിരുന്നു സംഭവം. പ്രതി സഞ്ചരിച്ച കാര്‍ പൊലീസ് തടഞ്ഞപ്പോൾ കാര്‍ ഉപേക്ഷിച്ച് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവ സമയം ഭാര്യയും കുഞ്ഞും ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നു. ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ചാണ് അലുവ അതുല്‍ രക്ഷപ്പെട്ടത്. ആലുവ എടത്തല ഭാഗത്ത് വച്ചാണ് പ്രതി രക്ഷപ്പെട്ടത്.

Read Also: മുടിവെട്ടാനെത്തിയ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; ബാർബർ അറസ്റ്റിൽ

അതേസമയം, സന്തോഷിന്റെ കൊലപാതകത്തിന് മുമ്പ് പ്രതികള്‍ തയ്യാറെടുപ്പ് നടത്തിയത് ഓച്ചിറ മേമന സ്വദേശിയായ കുക്കുവെന്ന് വിളിക്കുന്ന മനുവിന്റെ വീട്ടിലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കൊലപാതകം നടത്തേണ്ട രീതി ഇവിടെ വെച്ച് പരിശീലിച്ചെന്നാണ് സംശയം. കുക്കുവിന്റെ വീട്ടുമുറ്റത്ത് കിടന്ന കാറിലെത്തിയാണ് പ്രതികള്‍ കൃത്യം നടത്തിയത്. സംഭവത്തില്‍ കുക്കു പൊലീസ് കസ്റ്റഡിയിലാണ്. പ്രതികള്‍ക്കായി കൊല്ലം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. കരുനാഗപ്പള്ളി കെ എസ് ഇ ബി ഓഫീസിന് പടിഞ്ഞാറ് താച്ചയില്‍മുക്ക് സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷിനെയാണ് കൊലപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News