കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 80 ലക്ഷം

കേരള സംസ്ഥാന ലോട്ടറി വകുപ്പിൻറെ കാരുണ്യ KR 641 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയാണ് നൽകുന്നത്. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാഗ്യവാനെ തേടിയെത്തും. ഒരു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം 12 പേർക്കാണ് ലഭ്യമാവുക.

Also read:വന്യജീവി ആക്രമണം; മന്ത്രിതല സംഘം വയനാട്ടിലേക്ക്

എല്ലാ ശനിയാഴ്ചകളിലുമാണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പ്. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ നല്‍കണം.

Also read:‘ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ആരാണെന്ന് കൊച്ചു കുട്ടിക്ക് പോലും അറിയാം’: മന്ത്രി ആർ ബിന്ദു

വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം. വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net , http://www.keralalotteries.com എന്നിവയിലൂടെ ഫലം ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News