
കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുന്നതിനും നിക്ഷേപത്തുക തിരിച്ചു നൽകുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അറിയിച്ചു. ഇതിനായി ഇ ഡി അടക്കമുള്ള എല്ലാ അന്വേഷണ ഏജൻസികളുമായും പൂർണ്ണമായി സഹകരിക്കും.
Also read: അഞ്ച് പേരെ ക്രൂരമായി കൊലപ്പെടുത്തിയിട്ടും ഒരു കൂസലുമില്ലാതെ പ്രതി; പൊലീസിനുള്ളത് ഈ ഒരു ചോദ്യം
കരുവന്നൂർ ബാങ്ക് കേസുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയ ആസ്തികളും തുകയും ബാങ്കിന് കൈമാറുമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രസ്താവന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സ്വാഗതം ചെയ്തു. എന്നാൽ, ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ വിളിച്ചുവരുത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇക്കാര്യം അറിയിച്ചു എന്ന രീതിയിൽ വരുന്ന വാർത്തകൾ വസ്തുതാപരമല്ല. വിളിച്ചുവരുത്തുകയോ രേഖാമൂലമോ എൻഫേഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ ഇക്കാര്യം അറിയിച്ചിട്ടില്ല.
Also read: പത്തനംതിട്ടയിൽ യൂസ്ഡ് കാർ ഷോറൂമിലേക്ക് കാറോടിച്ചു കയറ്റി അതിക്രമം
അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നിലവിൽ വന്നതിനുശേഷം 143. 37 കോടി രൂപ പലിശയിനത്തിൽ തിരികെ നൽകിയിട്ടുണ്ട്. കുടിശ്ശികയായ ലോണിൽ നിന്ന് 128.62 കോടി രൂപ പിരിച്ചെടുക്കാനും സാധിച്ചിട്ടുണ്ടെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി വാർത്ത കുറിപ്പിലൂടെ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

