കരുവന്നൂർ ബാങ്ക്; ഇതുവരെ തിരിച്ചു നൽകിയത് 74 കോടി;പി കെ ചന്ദ്രശേഖരൻ

കരുവന്നൂർ ബാങ്കിൽ സ്ഥിര നിക്ഷേപം നടത്തി കാലാവധി പൂർത്തിയായവർക്ക് ആഗസ്റ്റ് 31 വരെ 74 കോടി രൂപയോളം തിരിച്ചു നൽകിയതായി അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി ചെയർമാൻ പി കെ ചന്ദ്രശേഖരൻ പറഞ്ഞു. വായ്പാ കുടിശികകൾ ഈടാക്കാനുള്ള നടപടികളും പുരോഗമിച്ച് വരുന്നതായി പി കെ ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.  162 ആധാരങ്ങൾ ബാങ്കിൽ നിന്നും ഇഡി കൊണ്ടുപോയിട്ടുണ്ട്. കൃത്യമായി തിരിച്ചടച്ച് ആധാരം മടക്കി ചോദിക്കുന്നവർക്ക് അത് മടക്കി കൊടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടന്നും പി കെ ചന്ദ്രശേഖരൻ വ്യക്തമാക്കി.

ALSO READ:ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡെയ്സ് എത്തുന്നു, സ്മാര്‍ട്ട് ഫോണുകള്‍ക്കടക്കം വമ്പിച്ച വിലക്കുറവ്

പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ടു പോകുന്ന കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ സഹകാരികളുടെ വിശ്വാസം തിരിച്ചു പിടിക്കാൻ പുതിയ അഡ്മിനിസ്ട്രേറ്റീവ് ഭരണ സമിതിക്ക് സാധിച്ചിട്ടുണ്ട്. 103 കോടി രൂപയുടെ നിക്ഷേപങ്ങളാണ് ബാങ്കിനെ വിശ്വസിച്ച സഹകാരികൾ പുതുക്കി വെച്ചത്. ആഗസ്റ്റ് 31 വരെ നിക്ഷേപ കാലാവധി പൂർത്തിയായവർക്ക് 74 കോടിയോളം രൂപ മടക്കി നൽകാൻ സാധിച്ചതായി അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി ചെയർമാൻ പി കെ ചന്ദ്രശേഖരൻ പറഞ്ഞു.

ALSO READ:ഇറാഖിൽ വിവാഹാഘോഷത്തിനിടെ തീപിടിത്തം; 114 മരണം

ഒന്നരവർഷത്തിനിടെ വായ്പാ തിരിച്ചടവിലൂടെ ലഭിച്ച 70 കോടി രൂപയും, കൺസോർഷ്യം വഴി ലഭിച്ചത് ഉൾപ്പെടെ സർക്കാർ നൽകിയ സഹായവും ഇതിനായി ഉപയോഗിച്ചു. നിക്ഷേപത്തിന്റെ പത്തു ശതമാനവും പലിശയുടെ 50 ശതമാനവുമാണ് നിക്ഷേപകർക്ക് തിരിച്ചു നൽകി വരുന്നത്. മാസം ശരാശരി മൂന്നു കോടി രൂപയോളം വായ്പാ തിരിച്ചടവും വന്നിട്ടുണ്ട്. 12.57 കോടി രൂപയാണ് പലിശ ഇനത്തിൽ മാത്രം നിക്ഷേപകർക്ക് നൽകിയത്. കൺസോർഷ്യം വഴി 10.63 കോടി രൂപയാണ് കരുവന്നൂർ ബാങ്കിന് ലഭിച്ചത്. സഹകരണ ക്ഷേമനിധി റിസ്ക് ഫണ്ടായി 10 കോടിയും അനുവദിച്ചു. ബാങ്കിലെ സ്വർണ പണയ വായ്പകളും പുനരാരംഭിച്ചിട്ടുണ്ട്. ഡിസംബർ 31 ന് കാലാവധി പൂർത്തിയാകുന്ന 100 കോടി രൂപ സ്ഥിര നിക്ഷേപത്തിന്റെ മുഴുവൻ പലിശയും നിശ്ചിത ശതമാനവും നൽകാനും അനുമതി ആയിട്ടുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബാങ്കിൽ നിന്ന് ആധാരങ്ങൾ കൊണ്ടുപോയതു മൂലമുള്ള പ്രതിസന്ധി മാത്രമാണ് ബാങ്കിനുള്ളത്. ഇത് ഒഴിച്ചു നിർത്തിയാൽ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ നേതൃത്വത്തിൽ ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ് കരുവന്നൂർ സർവീസ് സഹകരണ ബാങ്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here