സഹകരണ മേഖലയിലെ പ്രശ്നങ്ങൾ പാക്കേജോടെ പരിഹരിക്കും, നിക്ഷേപകർക്ക് ആശങ്ക വേണ്ട, സുരേഷ് ഗോപിയുടെ യാത്ര രാഷ്ട്രീയ പ്രേരിതം: മന്ത്രി വി എന്‍ വാസവന്‍

സഹകരണ മേഖലയിലെ കുറ്റക്കാരെ ആരെയും സംരക്ഷിക്കില്ലെന്നും നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും മന്ത്രി വിഎന്‍ വാസവന്‍.  സഹകരണ മേഖലയിലെ പ്രശ്നങ്ങൾ പാക്കേജോടെ പരിഹരിക്കാൻ കഴിയും.  തെറ്റ് ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. എല്ലാ വിവരങ്ങളും വെബ്സൈറ്റ് വഴി അറിയാനുള്ള സംവിധാനം കൊണ്ട് വന്നുവെന്നും ഓരോ ബാങ്കുകളെ കുറിച്ചുള്ള വിവരങ്ങൾ സഹകാരികൾക്ക് അറിയാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

കരുവന്നൂരിൽ ആരെയും വെറുതെ വിടില്ല. 18 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് 56 ഭേദഗതികളുമായി പുതിയ നിയമ നിർമാണം നടത്തിയിരിക്കുന്നത്. ടീം ഓഡിറ്റ് വരുന്നത് വീഴ്ചകൾ കണ്ടെത്താൻ സാധിക്കും. ജീവനക്കാരുടെ ലോൺ അടുത്ത ബോർഡ് മീറ്റിംഗിൽ കൊണ്ട് വരണം എന്ന് നിയമം കൊണ്ടുവന്നു. 10 ലക്ഷത്തിന് മുകളിലുള്ള വായ്പകൾ പരിശോധിക്കാൻ അഞ്ചംഗ സമിതി രൂപീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.

ALSO READ: ഐഎസ് ഭീകരന്‍ കേരളത്തിലുമെത്തി, തെക്കേ ഇന്ത്യയിലടക്കം ആക്രമണത്തിന് പദ്ധതിയിട്ടതായും വിവരം

സുരേഷ് ഗോപിയുടെ യാത്ര രാഷ്ട്രീയ പ്രേരിതമാണ്. പ്രശ്ന പരിഹാരത്തിന് നടപടി സ്വീകരിച്ച ശേഷവും യാത്ര നടത്തുന്നത് ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടാണെന്നും  ഇപ്പോഴത്തെ വിവാദങ്ങൾ സഹകരണ മേഖലയെ ബാധിക്കില്ലെന്നും മന്ത്രി വി എന്‍ വാസവന്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ: കോട്ടയത്ത് വൻ തോതിൽ ചാരായം വാറ്റി വിൽപന; ഒരാൾ പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News