കരുവന്നൂര്‍; പണം തിരിച്ചു ലഭിക്കുന്നില്ലെന്നത് തെറ്റായ പ്രചാരണം; പണം തിരികെ ലഭിച്ചവരുടെ പ്രതികരണം കൈരളി ന്യൂസിന്

കരുവന്നൂര്‍ ബാങ്കിനെതിരെ നടക്കുന്നത് തെറ്റായ പ്രചരണങ്ങളെന്ന് തെളിയുന്നു. ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കുന്നില്ലെന്ന പ്രചരണങ്ങളും ആസൂത്രിതം. പണം തിരികെ ലഭിച്ചവരുടെ പ്രതികരണങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും നിക്ഷേപകര്‍ക്ക് പണം ലഭിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസും ബി ജെ പി യും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളും ഇപ്പോഴും പ്രചരണം നടത്തിക്കൊണ്ടിരിക്കുന്നത്.

Also Read : പ്രതിരോധിക്കാൻ മുന്നോട്ടു വരുന്ന ജനങ്ങളുള്ളതിനാലാണ് അവർക്കിപ്പോഴും ഗാന്ധി പ്രതിമയിൽ ഹാരമിടേണ്ടിവരുന്നത്; മന്ത്രി പി രാജീവ്

ഈ സാഹചര്യത്തിലാണ് ആവശ്യത്തിന് ഉപകരിക്കേണ്ട സമയത്തു തന്നെ ബാങ്കില്‍ നിന്നും നിക്ഷേപവും വായ്പയും തങ്ങള്‍ക്ക് ലഭിച്ചതായി ബാങ്ക് ഇടപാടുകാര്‍ തന്നെ വ്യക്തമാക്കുന്നത്. നിരവധി പേര്‍ക്ക് വിവാഹ, ചികിത്സാ ആവശ്യങ്ങള്‍ക്ക് കൃത്യസമയത്ത് പണം ലഭിച്ചു. വായ്പ ആവശ്യമുള്ളവര്‍ക്ക് ലോണുകളും ലഭിക്കുന്നുണ്ടെന്ന് ഇടപാടുകാര്‍ തന്നെ കൈരളി ന്യൂസിനോട് പറഞ്ഞു.

Also Read : എനിക്കുകിട്ടിയ ഏറ്റവും വലിയ ഒരു പിറന്നാൾ സമ്മാനം; 33 വർഷം മുൻപുള്ള സിദ്ധിഖിന്റെ കത്ത്

രണ്ടു വര്‍ഷത്തിലധികമായി നേരിട്ടു വന്നിരുന്ന പ്രതിസന്ധികളില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സാധാരണ നിലയിലേക്ക് മടങ്ങിവരികയാണ്. ബാങ്കില്‍ നിന്ന് വസ്തു വായ്പകളും, സ്വര്‍ണ പണയ വായ്പകളും ഇപ്പോള്‍ നല്‍കി വരുന്നുണ്ട്. ഇതിനിടെയാണ് രാഷ്ട്രിയ എതിരാളികളും മാധ്യമങ്ങളും ചേര്‍ന്ന് ബാങ്കിനെതിരെ വ്യാപകമായി അപവാദ പ്രചാരണങ്ങള്‍ നടത്തി വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News