കാസർഗോഡ് ജനറൽ ആശുപത്രിയിൽ തെരുവുനായ ശല്യം രൂക്ഷം; ഭീതിയിൽ ജനം

Kasaragod General Hospital stray dogs

കാസർഗോഡ് ജനറൽ ആശുപത്രിയിൽ തെരുവുനായ ശല്യം രൂക്ഷം. രാത്രികാലങ്ങളിൽ അടക്കം ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ഭീഷണിയായി തെരുവ് നായകൾ വിഹരിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ചികിത്സ തേടി ആശുപത്രിയിൽ എത്തിയവരാണ് ദൃശ്യങ്ങൾ പകർത്തിയത്.

ഇതിനിടെ കൊച്ചി താലൂക്ക് ആശുപത്രി വരാന്തയിൽ വച്ച് സ്ത്രീക്ക് നായയുടെ കടിയേറ്റു. കൊച്ചി കരുവേലിപ്പടിയിലാണ് സംഭവം. മുണ്ടംവേലി സ്വദേശി ലീനയ്ക്കാണ് കടിയേറ്റത്.

ALSO READ: കായംകുളത്തെ അംഗൻവാടിയെ ചൊല്ലിയുണ്ടായ തർക്കം; യുഡിഎഫ് നാടകം പൊളിഞ്ഞു, ചെയർമാനെ വലിച്ചുതാഴെയിട്ടത് യുഡിഎഫിലെ തന്നെ കൗൺസിലർ

ഡെങ്കിപ്പനി ബാധിച്ച് കരുവേലിപ്പടയിലെ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകൻ്റെ രക്തപരിശോധനയ്ക്കായി വരാന്തയിലൂടെ നടന്നു പോകുമ്പോഴായിരുന്നു ലീനയെ തെരുവ് നായ ആക്രമിച്ചത്. കാലിന് കടിയേറ്റ ലീന വാക്സിൻ കുത്തിവെപ്പെടുക്കുന്നതിനായി പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തുകയായിരുന്നു.

Patients and visitors at Kasaragod General Hospital have raised concerns over the increasing stray dog menace on the hospital premises, especially during night hours. Videos of the dogs roaming inside the campus have also surfaced.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News