കെപിസിസി അംഗം കെ കെ നാരായണൻ ബിജെപിയിലേക്ക്

കാസർഗോഡ് കെപിസിസി അംഗം കെ കെ നാരായണൻ ബിജെപിയില്‍ ചേരുന്നു. ഈ മാസം 27 ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ നടത്തുന്ന കേരള യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനത്തിനെത്തുന്ന ബിജെപി അഖിലേന്ത്യ പ്രസിഡൻ്റ് ജെ പി നദ്ദയില്‍ നിന്ന് നാരായണൻ അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. കാസർഗോഡ് തളിപ്പടുപ്പ് മൈതാനിയിലാണ് കേരള യാത്രയുടെ ഉദ്ഘാടന പരിപാടി നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

Also read:നടന്നത് 1630 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ്; ഇഡി എത്തുന്നതിന് തൊട്ടുമുൻപേ ജീപ്പിൽ രക്ഷപെട്ട് ‘ഹൈറിച്ച്’ ദമ്പതികൾ

കെ കെ നാരായണൻ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള നീലേശ്വരത്തെ അഗ്രികള്‍ചറല്‍ ഇംപ്രൂവ്മെൻ്റ് കോ- ഓപറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡൻ്റ്, എൻകെബിഎം ആശുപത്രി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് മാനജിങ് കമിറ്റി അംഗവും പടന്നക്കാട് ബേക്കല്‍ ക്ലബ് മാനജിങ് ഡയറക്ടറുമാണ്. കാസർകോട് ഡിസിസി ജെനറല്‍ സെക്രട്ടറി ആയിരുന്നു.

Also read:കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഭൂരേഖ തഹസില്‍ദാര്‍ക്ക് സസ്പെന്‍ഷന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here