കാസര്‍ഗോഡ് മദ്രസയിലെ അധ്യാപകന്റെ കൊലപാതകം; ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികളെ വെറുതെ വിട്ടു

2017 മാര്‍ച്ച് 20ന് പുലര്‍ച്ചെ കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പാലിക്കകത് അതിക്രമിച്ചു കയറി കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ കേസില്‍ കാസഗോഡ് ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്.

ആര്‍ എസ് എസ് പ്രവര്‍ത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാനായില്ലെന്നു പറഞ്ഞാണ് കോടതി വെറുതെ വിട്ടത്. പ്രോസിക്യൂഷന്‍ മികച്ച രീതിയില്‍ അന്വേഷണം നടത്തിയെന്നും എന്നാല്‍ കോടതിയില്‍ നിന്നും നീതി ലഭിചില്ലെന്നും ആക്ഷന്‍ കമ്മറ്റി ഭാരവാഹികളും കുടുംബാംഗങ്ങളും പറഞ്ഞു.

കോടതിയുടെ കണ്ടെത്തല്‍ ദൗര്‍ഭാഗ്യകര്യമാണെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷാജിത്ത് പറഞ്ഞു. ഡി എന്‍ എയും രക്തക്കറയും ഉള്‍പ്പെടെയുള്ള സുപ്രധാന തെളിവുകള്‍ പരിഗണിക്കപ്പെട്ടില്ല. അപ്പീല്‍ പോകും. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്നായിരുന്നു കേസ്. സംഭവം നടന്ന് മൂന്ന് ദിവസത്തിനകം പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

Also Read : പെരുമാറ്റച്ചട്ട ലംഘനം: എല്‍ഡിഎഫിന്റെ പരാതിയില്‍ സുരേഷ്ഗോപിയോട് വിശദീകരണം തേടും

90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ജാമ്യത്തിനായി പ്രതികള്‍ ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ജാമ്യം നിഷേധിച്ചതിനാല്‍ 7 വര്‍ഷമായി ജയിലിലായിരുന്നു. കേസില്‍ 97 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു.

215 രേഖകളും 45 തൊണ്ടിമുതലുകളും പരിശോധിച്ചു. അന്ന് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തിയത്. കേസിനിടെ ജഡ്ജിമാര്‍ തുടര്‍ച്ചയായി സ്ഥലം മാറി പോയത് വിചാരണ വൈകാനിടയാക്കി. ഏട്ടാത്തെ ജഡ്ജ് കെ കെ ബാലകൃഷ്ണനാണ് വിധി പറഞ്ഞത്. വിധി പകര്‍പ്പ് കിട്ടിയ ഉടന്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News