സംസ്ഥാന ജേർണലിസ്റ്റ് വടംവലി ലോഗോ പ്രകാശനം ചെയ്തു

കാസർഗോഡ് പ്രസ് ക്ലബ് മെയ് 21 ന് സംഘടിപ്പിക്കുന്ന സംസ്ഥാന ജേർണലിസ്റ്റ് വടംവലി ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു. കായിക വകുപ്പിന്റെ കിക്ക്‌ ഡ്രഗ്സ് പ്രചരണ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിൽ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ആണ് ലോഗോ പ്രകാശനം ചെയ്തത്.

കേരള പത്രപ്രവർത്തക യൂണിയന് കീഴിൽ ആദ്യമായാണ് ജേർണലിസ്റ്റ് വടംവലി മത്സരം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ പ്രസ് ക്ലബുകൾക്ക് കീഴിലുള്ള ടീമുകൾ പങ്കെടുക്കും.

ALSO READ: ട്രിവാന്‍ഡ്രം ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ബിസിനസ് എക്സലന്‍സ് അവാര്‍ഡ് കെ എസ് ബാലഗോപാലിന്

ഇതിനോടൊപ്പം ഉത്തര മേഖല വടം വലി ചാമ്പ്യൻഷിപ്പും നടക്കും.
ജനപ്രതിനിധികളും സ്പോർട്സ് കൗൺസിൽ ഭാരവാഹികളും കാസർകോഡ് പ്രസ് ക്ലബ് ലോഗോ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

English summary : Kasaragod Press Club has released the logo of the State Journalist Tug of War Championship to be organized on May 21.

ALSO READ: ‘എന്റെ ദുശ്ശീലങ്ങളില്‍ ഇന്‍ഫ്‌ളുവന്‍സ് ആവരുത്; ശരി തെറ്റുകള്‍ പറഞ്ഞുതരാന്‍ ആളുണ്ടായിരുന്നില്ല’; സർക്കാരിന് നന്ദി പറഞ്ഞ് വേടൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News