
കാസർകോഡ് മോഷണകുറ്റം ആരോപിച്ച് അപമാനിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയതായി പരാതി. നാലത്തടുക്ക സ്വദേശി ജസീല മരണത്തിൽ ആരോപണവുമായി കുടുംബം. അയൽവാസികൾ സ്വർണ്ണം മോഷ്ടിച്ചതായി ആരോപിച്ചതിനെ തുടർന്ന് മാനസിക വിഷമത്തിലാണ് ജീവനൊടുക്കിയതെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. നിരപരാധിയാണെന്ന് പറഞ്ഞ് വീഡിയോ ചിത്രീകരിച്ചതിനുശേഷമാണ് യുവതി ജീവനൊടുക്കിയത്.
Also read: മിലിന്ദ് സോമനൊപ്പം ആവേശമായി ‘ഹിൽ ഹൈവേ റൺ’; ഇടുക്കിയുടെ വികസനവിസ്മയമായി പുതിയ ഹിൽ ഹൈവേ
കഴിഞ്ഞ ഞായറാഴ്ചയാണ് നാലത്തടുക്ക സ്വദേശിയായ ജസീലയെ വീട്ടിനകത്ത് വിഷം അകത്ത് ചെന്ന നിലയിൽ കണ്ടെത്തിയത്. കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരണം സംഭവിച്ചു. ഭർത്താവിൻ്റെ അയൽവാസിയായ വീട്ടുകാർ ജസീല സ്വർണ്ണമാല മോഷ്ടിച്ചതായി ആരോപിച്ചിരുന്നു. തുടർന്ന് ആദൂർ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ജസീലയെ ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു മരണം. മരണത്തിന് മുൻപ് ആരോപണം വ്യാജമാണെന്നും നിരപരാധിയാണെന്നും വിശദീകരിക്കുന്ന ജസീലയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.
Also read: സ്വകാര്യ ഭാഗത്ത് സാനിറ്റൈസർ ഒഴിച്ച് തീ കൊളുത്തി; യുവതിക്ക് നേരെ കാമുകന്റെ ക്രൂരത
തൊട്ടടുത്ത വീട്ടിലെ യുവാവുമായി ജസീല സൗഹൃദത്തിലായിരുന്നു. യുവാവ് വ്യാപാര സ്ഥാപനം തുടങ്ങുന്നതിന് ജസീലയിൽ നിന്ന് സ്വർണ്ണം കടമായി വാങ്ങിച്ചിരുന്നു. ഈ സ്വർണ്ണം തിരികെ ആവശ്യപ്പെട്ടതിന് പിന്നാലെ മോഷണകുറ്റം ആരോപിക്കുകയായിരുന്നുവെന്ന് ജസീലയുടെ ബന്ധുക്കൾ പറഞ്ഞു. വ്യാജമോഷണക്കുറ്റവും സ്വഭാവ ദൂഷ്യവും ആരോപിച്ചതിനെ തുടർന്നുള്ള മാനസിക സമ്മർദ്ദത്താലാണ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ പരാതി.
ഭർത്താവിൻറെ വീട്ടുകാരിൽ നിന്നും സ്വഭാവ ദൂഷ്യ ആരോപണവും മാനസിക പീഡനവുമുണ്ടായതായും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ജസീലയുടെ മരണത്തിൽ വിദ്യാനഗർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ജസീലയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

