കാസർഗോഡ് യുവാവിനെ തലക്കടിച്ച് കൊന്നു

five found dead in kochi

കാസർഗോഡ് സീതാംഗോളിയിൽ ഡ്രൈവറെ തലക്കടിച്ച് കൊന്ന നിലയിൽ കണ്ടെത്തി. നീർച്ചാൽ സ്വദേശി സഫായത്താണ് കൊല്ലപ്പെട്ടത്. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്.

സീതാംഗോളിയിലെ ബിവറേജ്‌ കോർപറേഷന്റെ മദ്യവിതരണ ശാലയ്‌ക്ക്‌ സമീപത്ത് ചൊവ്വാഴ്ച പകൽ രണ്ടരയോടെയാണ് നീർച്ചാൽ ബാപ്പാലിപ്പൊനം പാടലടുക്കത്തെ സഫായത്തിൻ്റെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. തലയുടെ പിൻഭാഗം അടിച്ചുതകർത്ത് തലച്ചോർ പുറത്തുവന്ന നിലയിലായിരുന്നു. കൊലപാതകത്തിന്‌ ഉപയോഗിച്ച ആയുധങ്ങൾ മൃതദേഹത്തിനടുത്ത് നിന്നും പൊലീസ്‌ കണ്ടെത്തി. തിങ്കളാഴ്ച വൈകുന്നേരം സ്ഥലത്തുണ്ടായ സംഘർഷം പോലീസ് എത്തിയാണ് പരിഹരിച്ചത്. ഇതിൻ്റെ തുടർച്ചയായാണ് കൊലപാതകം നടന്നതെന്നാണ് സംശയിക്കുന്നത്.

ALSO READ: ‘ലോഡ് ഷെഡ്ഡിങ് അല്ല, വൈദ്യുതി നിയന്ത്രണമാണ്’; വൈദ്യുതി ഉപഭോഗം കൂടുന്ന മേഖലകളിലായിരിക്കും നിയന്ത്രണം ഉണ്ടാവുക എന്നും മന്ത്രി കെ കൃഷ്ണൻകുട്ടി

യുവാവ് രക്തത്തിൽ കുളിച്ചു കിടക്കുന്നത് കണ്ട നാട്ടുകാർ പോലീസിൽ വിവരം കൈമാറുകയായിരുന്നു. ആദ്യം കുമ്പള സഹകരണ ആശുപത്രിയിലേക്കെത്തിച്ച മൃതദേഹം പോസ്‌റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിലേക്ക് മാറ്റി. പ്രതികളെക്കുറിച്ച്‌ വ്യക്തമായ സൂചനകൾ ലഭിച്ച ച്ചിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ്‌ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News