
കേരള രഞ്ജി ടീമിലടക്കം കളിച്ച് മുഹമ്മദ് അസ്ഹറുദ്ദീന്‍ വരെയുള്ള കാസര്‍കോടിന്റെ ക്രിക്കറ്റ് താരനിരയിലേക്ക് ബാറ്റേന്തി രണ്ട് താരങ്ങള്‍. അണ്ടര്‍ 19 അന്തര്‍ജില്ലാ ക്രിക്കറ്റില്‍ സെഞ്ച്വറിയടിച്ച് മുഹമ്മദ് റെഹാനും ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ആശിഷ് മണികണ്ഠനുമാണ് ക്രിക്കറ്റ് കളത്തിലെ ഭാവി വാഗ്ദാനമാകുന്നത്.
ഈ കളിമികവിലൂടെ അണ്ടര്‍ 19 നോര്‍ത്ത് സോണ്‍ ടീമിലും ഇരുവരും ഇടം നേടി. നേരത്തെ കാസര്‍കോട്ടെ ക്രിക്കറ്റ് മൈതാനങ്ങളില്‍ മിന്നിത്തിളങ്ങിയ നാച്ചു സ്‌പോര്‍ട്‌സ് ലൈനിന്റെ മകനാണ് റെഹാന്‍. കണ്ണൂരിനെതിരെയായിരുന്നു റെഹാന്‍ 95 ബോളില്‍ സെഞ്ച്വറി നേടിയത്. എട്ട് വീറും ഫോറും സിക്‌സറും പറത്തിയാണ് ഈ മിടുക്കന്‍ കളിയിലെ താരമായത്.
ALSO READ: ആലുവയിലെ മൂന്ന് വയസുകാരിയുടെ ഇൻക്വസ്റ്റ് പൂർത്തിയായി; സംസ്കാരം നാല് മണിക്ക്
തുടര്‍ മത്സരങ്ങളിലും എതിരാളികള്‍ റെഹാന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. കോഴിക്കോടിനെതിരെ 32-ഉം മലപ്പുറത്തിനെതിരെ 36 റണ്‍സും നേടി. മികച്ച സ്പിന്‍ ബൗളര്‍ കൂടിയാണ് റെഹാന്‍. എല്ലാ മത്സരങ്ങളിലും മികച്ച ശരാശരിയില്‍ നിലനിര്‍ത്തുന്ന പ്രകടനമാണ് മേഖലാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ സഹായിച്ചത്.
വയനാടിനെതിരായ അന്തര്‍ജില്ലാ മത്സരത്തില്‍ എട്ട് വിക്കറ്റ് നേടിയ ആശിഷ് മണികണ്ഠന്‍ പുറത്താകാതെ കാസര്‍കോടിനായി 51 റണ്‍സും നേടി. വിദ്യാനഗറിലെ നഗരസഭാ സ്‌റ്റേഡിയത്തിന് സമീപം മാധവത്തില്‍ മണികണ്ഠന്‍ കൂക്കളിന്റെ മകനാണ് ആശിഷ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

