
വേനൽ കടുത്തതോടെ ശുദ്ധ ജലത്തിനായുള്ള നെട്ടോട്ടത്തിലാണ് കാസർഗോഡ് തളങ്കരയിലെ നിരവധി കുടുംബങ്ങൾ. മുനിസിപ്പാലിറ്റി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും കൊപ്പലിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരുണ്ടായില്ലെന്നാണ് ജനങ്ങളുടെ പരാതി.
കാസർഗോഡ് നഗരസഭയിലെ കൊപ്പലിൽ താമസിക്കുന്ന 15ലധികം കുടുംബങ്ങളാണ് ശുദ്ധജലം ലഭിക്കാതെ പ്രതിസന്ധിയിൽ കഴിയുന്നത്. വേനൽ കടുത്തതോടെ കിലോമീറ്ററുകൾ താണ്ടിയാണ് ഇവർ കുടിവെള്ളം ശേഖരിക്കുന്നത്. നഗരസഭ അധികൃതർക്ക് മുന്നിൽ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമായില്ലെന്ന് നാട്ടുകാർ പറയുന്നു.
പിന്നോക്ക ജനവിഭാഗത്തിൽപ്പെട്ടവർ താമസിക്കുന്ന പ്രദേശത്ത് ശുദ്ധജല ശ്രോതസില്ല. പുഴയിൽ നിന്ന് ഉപ്പുവെള്ളം കയറുന്നതും പ്രശ്നമാണ്. കുടിവെള്ളത്തിനായി പൈപ്പ് സ്ഥാപിച്ചെങ്കിലും കുടിവെള്ള വിതരണം കൃത്യമായി നടക്കുന്നില്ല.
കുടിവെള്ള പ്രശ്നം രൂക്ഷമായതോടെ പല കുടുംബങ്ങളും താത്ക്കാലികമായി താമസം മാറിയിരിക്കുകയാണ്. മുനിസിപ്പാലിറ്റി അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധമുയർത്താനാണ് നാട്ടുകാരുടെ തീരുമാനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

