
കാസർഗോഡ് കാഞ്ഞങ്ങാട് 13 വയസുകാരനായ വിദ്യാർത്ഥിക്ക് സൂര്യാതപമേറ്റു. അജാനൂർ ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്കൂളിനടുത്ത് താമസിക്കുന്ന അബ്ദുൾ റഹ്മാൻ പാണത്തൂരിന്റെ മകൻ മുഹമ്മദ് ജുബൈറിനാണ് ശരീരത്തിൽ പൊള്ളലേറ്റത്. ബുധനാഴ്ച രാത്രി കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റപാടുകൾ കണ്ടതിനെ തുടർന്ന് കുടുംബം വ്യാഴം രാവിലെ അജാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയായിരുന്നു.
ഡോക്ടർമാരുടെ പരിശോധനയിലാണ് സൂര്യാതപമാണെന്ന് സ്‌ഥിരീകരിച്ചത്. ജുബൈർ കൂട്ടുകാർക്കൊപ്പം പതിവായി സ്കൂൾ ഗ്രൗണ്ടിൽ കളിക്കാൻ പോവാറുണ്ടായിരുന്നു. ഒരാഴ്ച മുമ്പ് കുട്ടിക്ക് സൂര്യാതപമേറ്റതായാണ് പരിശോധനയിൽ വ്യക്തമായത്. വീണ്ടും കളിക്കാൻ പോയപ്പോൾ കൂടുതൽ പൊള്ളലേൽക്കുകയായിരുന്നു.
Also read: മഴ വരുന്നേ, മഴ… അടുത്ത മണിക്കൂറുകളിൽ അഞ്ച് ജില്ലകളിൽ മഴയ്ക്ക് സാധ്യത
പകൽ ചൂട് കൂടിയ സമയത്ത് പുറത്തിറങ്ങാതിരിക്കാൻ പ്രദേശത്ത് ആരോഗ്യവകുപ്പ് ജീവനക്കാർ ബോധവൽക്കരണം നടത്തും. അതേസമയം കേരളത്തിൽ ചൂട് കനക്കുകയാണ് അരോഗ്യ വകുപ്പു സർക്കാരും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ 19 വരെ സംസ്ഥാനത്ത് വിവധ ജില്ലകളിൽ യെല്ലോ അലേർട്ട് ഉൾപ്പെടെ നിലനിൽക്കുന്നുണ്ട്. പാലക്കാട് ചൂട് നാൽപ്പത് ഡിഗ്രി സെൽഷ്യസ് കടന്നേക്കാമെന്നും സൂചനയുണ്ടായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

