
കാസര്‍ഗോഡ് തളങ്കര മാലിക് ദിനാര്‍ പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് എത്തിയ യുവാവ് പള്ളിക്കുളത്തില്‍ മുങ്ങി മരിച്ചു. ബംഗ്‌ളൂരു സ്വദേശി ഫൈസാന്‍ ആണ് മരിച്ചത്. 22 വയസായിരുന്നു. സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. സഹോദരന്‍ സക്ലീന്‍ മുങ്ങിത്താഴുന്നതിനിടെ രക്ഷിക്കാന്‍ വേണ്ടി കുളത്തില്‍ ചാടിയതായിരുന്നു ഫൈസാന്‍. മുങ്ങിത്താണ ഫൈസാനെയും സഹോദരനെയും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പുറത്തെടുത്ത് മാലിക്ദീനാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും ഫൈസാന്‍ മരണപ്പെട്ടിരുന്നു.
Read Also: വൈറ്റിലയിലെ ആർമി ഫ്ലാറ്റ് പൊളിക്കൽ: നടപടികളുമായി ജില്ലാ കളക്ടര്‍ക്ക് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി
ഫൈസാനും സഹോദരനും അടങ്ങുന്ന 11 അംഗ സംഘം ചൊവ്വാഴ്ച വൈകുന്നേരമാണ് മാലിക്ദീനാര്‍ പള്ളിയില്‍ പ്രാര്‍ഥനക്കായി എത്തിയത്. സഹോദരന്‍ സക്ലീന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
News Summary: A young man who had come to pray at the Malik Dinar Church in Talankara, Kasaragod, drowned in the church pond and died.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here