
കാസര്‍ഗോഡ് രാജപുരം പൊലീസിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ലോട്ടറി മാഫിയയെ തുടച്ചുമാറ്റാനുള്ള ശ്രമത്തില്‍ ഇതുവരെ പിടിയിലായത് നാലു പേര്‍. ചൊവാഴ്ച ഉച്ചയോടെ ചുള്ളിക്കരയില്‍ ഓട്ടോ ഡ്രൈവറായ ചാലിങ്കാല്‍ സ്വദേശി വിനീഷിനെ അറസ്റ്റ് ചെയ്തതോട് കൂടിയാണ് ഓണ്‍ലൈന്‍ ലോട്ടറി കച്ചവടത്തില്‍ പിടിയിലായവരുടെ എണ്ണം നാലായത്. രാജപുരം പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടും മൂന്നും പ്രതികളായ കൊട്ടോടി പ്രഭാകരന്‍, ഷിബു എന്നിവര്‍ അഡ്മിനായിട്ടുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് ഇയാളുടെ ലോട്ടറി കച്ചവടം. 15,170 രൂപയും ഇയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ അഖില്‍ ജോസഫ് എന്നൊരാളെ കൂടി പിടികൂടാന്‍ ഉണ്ടെന്ന് എസ്‌ഐ പ്രദീപ് കുമാര്‍ പറഞ്ഞു.
ALSO READ: കേരളത്തിലെ ട്രെയിനുകള്‍ക്ക് ജൂണ്‍ 15 മുതല്‍ സമയമാറ്റം; നേത്രാവതി ഉള്‍പ്പടെയുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം
ഓണ്‍ലൈന്‍ ലോട്ടറി വ്യാപാരം നടത്തുകയായിരുന്ന രണ്ടു പേര്‍ കാസര്‍ഗോഡ് രാജപുരം പൊലീസിന്റെ പിടിയിലായിരുന്നു. പടിമരുതിലെ രാമന്‍, പൂടംകല്ലിലെ ജോസ് ജോസഫ് എന്നിവരെയാണ് രാജപുരം പ്രിന്‍സിപ്പിള്‍ സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ചുള്ളിക്കര ടൗണില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ ഓണ്‍ലൈന്‍ ലോട്ടറി വ്യാപാരം നടത്തിയിരുന്നത്.
ALSO READ: മാതാപിതാക്കള്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവം; കുഞ്ഞിനെ ജാര്‍ഖണ്ഡ് സിഡബ്ല്യുസിക്ക് കൈമാറാന്‍ ഉത്തരവ്
സാധാരണ കൂലിപ്പണിക്കാരെ ലക്ഷ്യം വച്ചാണ് ഓണ്‍ലൈന്‍ ലോട്ടറി മാഫിയയുടെ പ്രവര്‍ത്തനം. മലയോരത്ത് ഇവര്‍ക്കെതിരായി നിരവധി പരാതികള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇവരില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളും, പണവും പിടിച്ചെടുത്തിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here