കാസർകോട് മരം വീണ് വിദ്യാർത്ഥി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി

കാസർകോട് പുത്തിഗെയിൽ മരം കടപുഴകി വീണ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അന്വേഷണം നടത്തി അഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.

Also Read:കാസർകോഡ് മരം കടപുഴകി വീണ് ആറാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

സ്‌കൂളുകളുടെ സമീപത്ത് അപകടകരമായ തരത്തിൽ മരങ്ങൾ ഉണ്ടെങ്കിൽ അവ വെട്ടി മാറ്റണമെന്ന് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നതാണ്. സ്കൂളുകൾ ഇക്കാര്യം കർശനമായി പാലിക്കണമെന്നും ശിവൻകുട്ടി പറഞ്ഞു. സംഭവത്തിൽ മന്ത്രി അനുശോചനം രേഖപ്പെടുത്തി.

Also Read:അതിതീവ്ര മഴ, ജാഗ്രത മുന്നറിയിപ്പുമായി മുഖ്യമന്ത്രി: എല്ലാ ജില്ലകളിലും കണ്ട്രോള്‍ റൂം തുറന്നു

അംഗഡിമൊഗർ ജി എച് എസ് എസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ആയിഷത്ത് മിൻഹയാണ് (11)   മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. അംഗഡിമൊഗറിലെ ബി എം യൂസഫ് – ഫാത്വിമത് സൈനബ് ദമ്പതികളുടെ മകളാണ് മരിച്ച ആയിഷത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News