
കാസർകോഡ് നീലേശ്വരത്ത് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. സംഭവത്തിൽ പടന്നക്കാട് സ്വദേശി കൂമൻ വിഷ്ണുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നീലേശ്വരം പോലീസും കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ സ്പെഷൽ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ സ്ത്രീയിൽ നിന്ന് എം ഡി എം എ പിടികൂടി
സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ സ്ത്രീയിൽ നിന്ന് എം ഡി എം എ പിടികൂടി. 40.45 ഗ്രാം എംഡിഎംഎയെയാണ് സ്ത്രീയുടെ സ്വകാര്യ ഭാഗത്ത് നിന്ന് പിടികൂടിയത്. കോലത്ത് നിന്നാണ് യുവതിയെ പിടികൂടിയത്. വൈദ്യ പരിശോധനയ്ക്കിടെയാണ് ഇവ കണ്ടെത്തിയത്. ഇന്നലെ കാറിൽ നടത്തിയ പരിശോധനയിൽ 50 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടികൂടിയിരുന്നു.
അതിനിടെ, താമരശ്ശേരിയിൽ യുവാവ് വിഴുങ്ങിയത് എം ഡി എം എ എന്ന് സ്ഥിരീകരണം. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ സ്കാനിംഗിൽ തരി രൂപത്തിലുള്ള വസ്തു യുവാവിന്റെ വയറ്റിൽ കണ്ടെത്തി. കൂടുതൽ പരിശോധന നടത്തുന്നതായി പൊലീസ് അറിയിച്ചു. ഇന്നലെയാണ് യുവാവിനെ പൊലീസ് പിടികൂടുന്നത്. താമരശ്ശേരി സ്വദേശി ഫായിസ് ആണ് പൊലീസിൻ്റെ പിടിയിലായത്. ഇയാൾ എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെ തുടർന്ന് പരിശോധനക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

