കിംഗ് ഖാനെ വരവേറ്റ് കാശ്മീർ; വീഡിയോ വൈറൽ

രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഡുങ്കി’ യുടെ ചിത്രീകരണത്തിനായി കിംഗ് ഖാൻ കാശ്മീരിൽ. കാശ്മീരിലെത്തിയ ഷാരൂഖ് ഖാന് വൻ വരവേൽപ്പ് നല്കുന്ന ചിത്രങ്ങളും വീഡിയോയും ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.കറുത്ത നിറത്തിലുള്ള ലുക്കിലാണ് താരം തിളങ്ങുന്നത്.

ഹിരാനി ഒരുക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് തപ്‌സി പന്നുവാണ്.ഷാറൂഖ് ഖാനും തപ്‌സി പന്നുവും ആദ്യമായാണ് ഒരേ ചിത്രത്തിൽ അഭിനയിക്കുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രം ക്രിസ്തുമസിന് തീയറ്ററുകളിൽ എത്തുമെന്ന് അണിയറപ്രവർത്തകർ പറയുന്നു. സോഷ്യൽ ഡ്രാമ ചിത്രമായ ഡുങ്കിയിൽ ഷാറൂഖാന്‍ പഞ്ചാബില്‍ നിന്നും കാനഡയിലേക്ക് കുടിയേറി പാര്‍ത്ത വ്യക്തിയുടെ വേഷമാണ് ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, ഷാരൂഖ് ഖാന്റെയും രാജ്കുമാർ ഹിരാനിയുടെയും ആദ്യ കൂട്ടുകെട്ടിനെ അടയാളപ്പെടുത്തുന്ന ചിത്രംകൂടിയാണ് ഡുങ്കി. സഞ്ജു എന്ന ചിത്രമാണ് രാജ്കുമാര്‍ ഹിരാനിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

2023 ഷാരൂഖ് ഖാനിന്റെതായി രണ്ട് ചിത്രങ്ങളാണ് ഒരുങ്ങുന്നത്.അതിലൊന്ന് ജൂണിൽ ഗ്രാൻഡ് റിലീസിന് തയ്യാറെടുക്കുന്ന സംവിധായകൻ ആറ്റ്‌ലിയുടെ ജവാൻ ആണ്. ചിത്രത്തിൽ നയൻതാരയാണ് നായിക.ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. റെഡ് ചില്ലീസ് എന്റര്‍ട്ടെയിന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News