
കാസർകോഡ് ബദിയടുക്കയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ പോലീസ് മർദിച്ചതായി പരാതി. ഏത്തടുക്ക സ്വദേശി അജിത്കുമാറാണ് പോലീസ് മർദനത്തിന് ഇരയായത്. അടക്ക മോഷണ കേസിലെ പ്രതിയാണെന്ന് ആരോപിച്ചായിരുന്നു മർദനം.
ജൂലൈ 2ന് ഏത്തടുക്കയിലെ സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽ നിന്ന് അടക്ക മോഷണം പോയിരുന്നു. സിസിടിവി ദൃശ്യങ്ങളിലെ കണ്ടെത്തിയ പ്രതിയുമായി സാമ്യമുണ്ടെന്ന് പേരിലായിരുന്നു അജിത് കുമാറിനെ കസ്റ്റഡിയിലെടുത്തത്. ജൂലൈ 8 ന് രാത്രി 7 മണിക്ക് വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
also read; മദ്യപാനത്തിനിടെ തർക്കം; മുളന്തുരുത്തിയിൽ യുവാവിനെ സുഹൃത്തുക്കൾ തലക്കടിച്ച് കൊന്നു
സ്വകാര്യ കാറിൽ മഫ്തിയിൽ എത്തിയ പോലീസുകാർ കാറിൽ വെച്ചും സ്റ്റേഷനിൽ വെച്ചും മർദിച്ചു. മോഷണകുറ്റം ഏറ്റെടുക്കാൻ പോലീസ് നിർബന്ധിച്ചതായി അജിത്ത് വ്യക്തമാക്കി. നിലവിൽ യുവാവ് ചെങ്കള ഇ കെ നായനാർ ആശുപത്രിയിൽ ചികിത്സയിൽ ആണ്. മോഷണക്കേസിൽ യഥാർത്ഥ പ്രതികളായ മൂന്ന് പേർ പിടിയിലായിട്ടുണ്ട്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

