കഥകളി മേള ആചാര്യന്‍ ആയാംകുടി കുട്ടപ്പന്‍ മാരാര്‍ അന്തരിച്ചു

പ്രശസ്ത കഥകളി മേള ആചാര്യന്‍ ആയാംകുടി കുട്ടപ്പന്‍ മാരാര്‍ അന്തരിച്ചു. 93 വയസ്സായിരുന്നു. തിരുവല്ലയിലെ മുറിയായിക്കല്‍ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

ALSO READ:2022 ലെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് തോറ്റം പാട്ട് കലാകാരൻ എൻ ചെല്ലപ്പൻ നായർക്ക്

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങളായി വിശ്രമ ജീവിതത്തിലായിരുന്നു. ഗുരു ചെങ്ങന്നൂര്‍ കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം പുരസ്‌കാരം, കേരള സര്‍ക്കാരിന്റെ പല്ലാവൂര്‍ അപ്പു മാരാര്‍ സ്മാരക പുരസ്‌കാരം തുടങ്ങി കേരളത്തിന് അകത്തും പുറത്തും നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

നീണ്ട എട്ട് പതിറ്റാണ്ട് ആയി കഥകളി മേള ലോകത്തെ അതികായനായിരുന്നു ആയാംകുടി കുട്ടപ്പന്‍ മാരാര്‍. 1931ലെ മീന മാസത്തിലെ തിരുവോണത്തിലാണ് ജനനം. കുഞ്ഞന്‍ മാരാര്‍ നാരായണി ദമ്പതികളുടെ പുത്രനാണ് കുട്ടപ്പന്‍ മാരാര്‍. സംസ്‌കാരം പിന്നീട്.

ALSO READ:റോയൽ എൻഫീൽഡ് പ്രേമികൾക്ക് സന്തോഷവാർത്ത; നിരത്തുകളിലേക്ക് ഹണ്ടര്‍ 450

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here