കാഥികന്‍ തേവര്‍തോട്ടം സുകുമാരന്‍ അന്തരിച്ചു

കാഥികന്‍ തേവര്‍തോട്ടം സുകുമാരന്‍ അന്തരിച്ചു(82). കൊല്ലം ഏറം സ്വദേശിയാണ്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കേരള സംഗീതനാടക അക്കാദമി 1994-ല്‍ കഥാപ്രസംഗത്തിനുള്ള പുരസ്‌കാരവും 2000 -ല്‍ ഫെലോഷിപ്പും നല്‍കിയിട്ടുണ്ട്.

Also Read: ഡോ വന്ദനാ ദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി

വി. സാംബശിവന്‍, കെടാമംഗലം സദാനന്ദന്‍ എന്നിവരോടൊപ്പം പുരോഗമന കഥാപ്രസംഗ കലാസംഘടന കെട്ടിപ്പടുക്കുന്നതില്‍ പങ്കുവഹിച്ചു. ആകാശവാണിയിലും ദൂരദര്‍ശനിലും നിരവധി കഥകള്‍ കഥാപ്രസംഗരൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. വി. സാംബശീവന്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News