കതിര്‍ അവാര്‍ഡ്; മികച്ച കര്‍ഷക ലില്ലിമാത്യു

വയസ്സ് 55 സ്വദേശം വയനാട് മാനന്തവാടിയിലെ ഒഴക്കോടി വിദ്യാഭ്യാസം – പ്രീഡിഗ്രി കര്‍ഷക കുടുംബത്തില്‍ ജനിച്ചു. കുട്ടിക്കാലം മുതല്‍ക്കുതന്നെ കൃഷിയില്‍ താല്പര്യമുണ്ട്. മാനന്തവാടി ഒഴക്കോടിയില്‍ 6 ഏക്കര്‍ കൃഷിഭൂമിയുണ്ട്. ഈ ഭൂമിയില്‍ നല്ലരീതിയില്‍ കുരുമുളകും കമുങ്ങും കൃഷിചെയ്ത് വരികയായിരുന്നു.1996ല്‍ കുരുമുളകിനും കമുങ്ങിനും രോഗബാധയുണ്ടായി. കൃഷികൂട്ടത്തോടെ നശിച്ചു. വന്‍ നഷ്ടമുണ്ടായി.അതോടെ കൃഷി നിര്‍ത്തി. പകരം കന്നുകാലി വളര്‍ത്തല്‍ തുടങ്ങി. 1997ല്‍ 15 പശുക്കളുമായാണ് ക്ഷീര മേഖലയിലേയ്ക്ക് തിരിഞ്ഞത്. പിന്നീട് തിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല. ഇന്ന് 125 പശുക്കളുണ്ട്.മിക്കതും സങ്കരയിനം പശുക്കളാണ്.
പാലില്‍ നിന്ന് മോര് , തൈര്, നെയ്യ് , വെണ്ണ എന്നിങ്ങനെ 14 ഇനം മൂല്ല്യവര്‍ധിത ഉല്പന്നങ്ങള്‍ ലില്ലിതന്നെ തയ്യാറാക്കുന്നു. ലില്ലീസ് എന്ന ബ്രാന്റില്‍ ഇവ വിറ്റഴിക്കുന്നു വയനാട്ടില്‍ സ്വന്തമായി 3 ഔട്ട്‌ലറ്റുകള്‍ ലില്ലിയ്ക്കുണ്ട്. ലില്ലിയുടെ കൃഷി പൂര്‍ണ്ണമായും വിപണി അധിഷ്ഠിതമാണ്.
അതുകൊണ്ടുതന്നെ കൃഷിയില്‍ നിന്ന് നല്ല ലാഭമുണ്ടാക്കാനാകുന്നു.

Also Read: കതിര്‍ അവാര്‍ഡ്; മികച്ച പരീക്ഷണാത്മക കര്‍ഷകന്‍ പി ബി അനീഷ്

മികച്ച ക്ഷീരകര്‍ഷകയ്ക്കുളള കൃഷിവകുപ്പിന്റെ പുരസ്‌കാരം മികച്ച ക്ഷീര കര്‍ഷകയ്ക്കുളള ക്ഷീര വികസന വകുപ്പിന്റെ പുരസ്‌കാരം മികച്ച ക്ഷീര കര്‍ഷകയ്ക്കുളള ഇന്ത്യന്‍ ഡയറി അസോസിയേഷന്റെ ദേശീയ പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍
ലില്ലി മാത്യുവിന് ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ് എ വി മാത്യു റിട്ടയേര്‍ഡ് കോളേജ് അധ്യാപകനാണ്. മകന്‍ സോണിമാത്യു ക്ഷീര ഉല്പന്നങ്ങളുടെ മാര്‍ക്കറ്റിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. മകള്‍ ടെല്‍മി മാത്യു ബാങ്ക് ജീവനക്കാരിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News