ചക്രങ്ങൾ നിലം തൊടുമ്പോഴേക്കും തീപടർന്നു; കാഠ്മണ്ഡു എയർപോർട്ടിൽ ലാൻഡിങ്ങിനിടെ വിമാനത്തിന് തീപിടിച്ചു

flight fire accident

ഇസ്താബുളിൽ നിന്നും 278 യാത്രക്കാരുമായി പുറപ്പെട്ട ടർക്കിഷ് എയർലൈൻ വിമാനത്തിൻ്റെ ടയറിന് തീ പിടിച്ചു. വിമാനം കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് തീ പിടിത്തമുണ്ടായത്. വിമാനത്തിൻ്റെ വലതു വശത്തെ ടയറുകൾക്കാണ് തീ പിടിച്ചത്. സംഭവത്തിൽ ആർക്കും പരുക്കുകളില്ല.

278 യാത്രക്കാരും 11 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായത്. റൺവേയിൽ ടയറുകൾ സ്പർശിച്ച ഉടൻ തീ പിടിക്കുയായിരുന്നു. ലാൻഡ് ചെയ്യുന്ന വിമാനത്തിൽ പുകയും തീയും കണ്ടതോടെ വിമാനത്താവളത്തിൽ ഉള്ളവർ പരിഭ്രാന്തരായി. എന്നാൽ പെട്ടെന്നുള്ള പ്രവർത്തനങ്ങളിലൂടെ വലിയ അപകടം ഒഴിവാക്കാൻ സാധിച്ചതായി സുരക്ഷാ ചുമതലയുള്ള എസ്പി രാജ്കുമാർ സിലാവൽ പറഞ്ഞു. അടിയന്ത വാതിലുകൾ വഴിയാണ് യാത്രക്കാരെ പുറത്തിറക്കിയത്. ഐക്യരാഷ്ട്ര സഭയിലെ ഉദ്യോ​ഗസ്ഥരുൾപ്പെടെ വിമാനത്തിലുണ്ടായിരുന്നു.

Also read: രോ​ഗം സ്ഥിരീകരിച്ചത് 112 പേർക്ക്; ഹാൻ്റാ വൈറസിന് പിന്നാലെ ഭീ​തി പരത്തി കരീബിയൻ ക്രൂസിൽ നോറോ വൈറസ്

അപകടത്തിൻ്റെ കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും അധികൃതർ പറയുന്നു. നേരത്തെ 2015-ലും ടർക്കിഷ് എയർലൈൻസിന്റെ വിമാനം ഇതേ വിമാനത്താവളത്തിൽ സമാനമായ അപകടത്തിൽപ്പെട്ടിരുന്നു. അപകടത്തിൻ്റെ കൂടുതൽ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം. എന്നാൽ അപകടത്തിൽ ഔദ്യോ​ഗികമായി പ്രതികരിക്കാൻ എയർലൈൻസ് ഇതുവരെ തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News