കാട്ടാകട കോളേജ് യൂണിയൻ ആൾമാറാട്ടം; പ്രിൻസിപ്പലിനെ നീക്കി

കാട്ടാക്കട കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് ആൾമാറാട്ടത്തിൽ നടപടി. ക്രമക്കേട് നടത്തിയ പ്രിൻസിപ്പൽ ജിജെ ഷൈജുവിനെ കോളേജ് പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് നീക്കി കേരള സർവകലാശാല. ഇതുമായിബന്ധപ്പെട്ട ഉത്തരവ് കാട്ടാക്കട ക്രിസ്ത്യൻ കോളേജിന് സർവകലാശാല അയച്ചു.

അതേസമയം, തെരഞ്ഞെടുപ്പിലെ ആൾമാറാട്ടവുമായി ബന്ധപ്പെട്ട് കേരള സർവ്വകലാശാല ഡിജിപിയ്ക്കും, ജില്ലാ പൊലീസ് മേധാവിയ്ക്കും,കാട്ടാക്കട പൊലീസിലും പരാതി നൽകി.യുയുസി തെരഞ്ഞെടുപ്പിലെ ക്രമക്കേടും, തിരിമറിയും അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് പരാതി നൽകിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here