കാട്ടാക്കട എൻക്ലേവ് വിദ്യാഭ്യാസ ഉച്ചകോടി സമാപിച്ചു

kattakada conclave

കാട്ടാക്കട നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച ദ്വിദിന വിദ്യാഭ്യാസ ഉച്ചകോടി എൻക്ലേവ് സമാപിച്ചു. സംസ്ഥാന ലേബർ & സ്കിൽസ് ഡിപ്പാർട്ട്മെൻ്റ് സെക്രട്ടറി കെ.വാസുകി ഐ.എ.എസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻക്ലേവ് സമാപന ദിവസം രാവിലെ 10 മണി മുതൽ സംഘടിപ്പിച്ച സെമിനാറുകൾ ശ്രദ്ദേയമായി.

വിവിധ പഠന – തൊഴിൽ മേഖലകളെയും സാധ്യതകളെയും സംബന്ധിച്ച വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ കൈകാര്യം ചെയ്തു. 5 വേദികളിലായി 15 സെമിനാറുകളാണ് സംഘടിപ്പിച്ചത്. വൈദ്യശാസ്ത്രവും അനന്ത തൊഴിൽ സാധ്യതകളും എന്ന വിഷയത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ന്യൂറോ സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.റോസ് ബിസ്റ്റ്, ഉന്നത വിദ്യാഭ്യാസ മേഖലയിലെ നൂതന സങ്കേതങ്ങൾ എന്ന വിഷയത്തിൽ എൽ.ബി.എസ് സെൻ്റർ ഫോർ സയൻസ് & ടെക്നോളജി ഡയറക്ടർ പ്രൊഫസർ എം. അബ്ദുൾ റഹ്മാൻ, മീഡിയ & കമ്മ്യൂണി ക്ഷേൻ എന്ന വിഷയത്തിൽ കേരള യൂണിവേഴ്സിറ്റി കമ്മ്യൂണിക്കേഷൻ & മീഡിയ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ.ലാൽമോഹൻ, അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസം എന്ന വിഷയത്തിൽ കേരള യൂണിവേഴ്സിറ്റി പരിസ്ഥിതി ശാസ്ത്ര വിഭാഗം ഹെഡ് ഡോ.സാബു ജോസഫ്, ശാസ്ത്രവും സാങ്കേതികത്വവും എന്ന വിഷയത്തിൽ സി.ഡബ്ല്യൂ.ആർ.ഡി.എം നെയ്യാറ്റിൻകര ഡിവിഷൻ മേധാവി ഡോ. ദിപു.എസ്, എഞ്ചിനീയറിംഗ് സാധ്യതകൾ എന്ന വിഷയത്തിൽ ട്രിനിറ്റി കോളേജ് പ്രിൻസിപ്പൽ ഡോ. അരുൺ സുരേന്ദ്രൻ, സാമ്പത്തിക ശാസ്ത്രവും ആഗോള സാധ്യതകളും എന്ന വിഷയത്തിൽ കേരള യൂണിവേഴ്സിറ്റി സാമ്പത്തിക ശാസ്ത്ര വിഭാഗം ഡീൻ ഡോ. മഞ്ജു എസ് നായർ, ഡാറ്റാ അനലിറ്റിക്സ് & എ.ഐ ടെക്നോളജീസ് എന്ന വിഷയത്തിൽ ടെക്നോപാർക്ക് സിനിയർ പ്രോഗ്രാമർ മഹേഷ് ദിവാകരൻ, ഹോസ്പിറ്റാലിറ്റി & ഹോട്ടൽ മാനേജ്മെൻ്റ് എന്ന വിഷയത്തിൽ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻ്റ് പ്രിൻസിപ്പൽ ഡോ. മഹേഷ് കൃഷ്ണ, കാർഷിക സാമ്പത്തികം എന്ന വിഷയത്തിൽ വെള്ളായണി കാർഷിക കോളേജ് പ്രൊഫസർ ഡോ. അനിൽ കുരുവിള, ബഹിരാകാശ സാങ്കേതികം എന്ന വിഷയത്തിൽ നിഷ് യുണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ടെസ്സി തോമസ്, നിയമപഠനം ആഗോള സാധ്യതകൾ എന്ന വിഷയത്തിൽ തിരുവനന്തപുരം ലാ കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ സഫി മോഹൻ, ട്രാവൽ & ടൂറിസം എന്ന വിഷയത്തിൽ കിറ്റ് സ് പ്രിൻസിപ്പൽ ഡോ. ബി.രാജേന്ദ്രൻ, ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്ന വിഷയത്തിൽ കരിയർ കൗൺസിലർ പ്രവീൺ കമലമ്മ, ആരോഗ്യവും ദിനചര്യയും എന്ന വിഷയത്തിൽ അഗസ്ത്യം കളരി മഹേഷ് ഗുരുക്കൾ എന്നിവർ സെമിനാറുകൾ കൈകാര്യം ചെയ്തു.

ALSO READ; മന്ത്രി മുഹമ്മദ് റിയാസിനെ അപഹസിച്ച് കോൺഗ്രസ് ഐടി സെൽ: തോന്ന്യവാസമെന്ന് സോഷ്യൽ മീഡിയ

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മലയിൻകീഴ് ആനപ്പാറക്കുന്നിൽ നടന്ന ഉച്ചകോടിയിൽ മണ്ഡലത്തിലെ സർക്കാർ, എയിഡഡ് സ്‌കൂളുകളിലെയും കോളേജുകളിലെയും 500ൽ അധികം വിദ്യാർത്ഥികൾ പങ്കെടുത്തു. വിദ്യാര്‍ഥികള്‍ക്ക് അവരുടെ അഭിരുചികള്‍ മനസിലാക്കുന്നതിനും മികച്ച കോഴ്സുകളും തൊഴില്‍ സാധ്യതകളും പരിചയപ്പെടുത്തുന്നതിനുമായാണ് KIDC (കാട്ടാല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കൌണ്‍സില്‍)യുടെ നേതൃത്വത്തില്‍ “എന്‍ക്ലേവ്” മെഗാ എഡ്യുക്കേഷന്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. എൻക്ലേവ് ഉച്ചകോടിയുടെ ഭാഗമായി തൊഴിൽ മേള, സ്റ്റാർട്ടപ്പ് ബിസിനസ്സ് മീറ്റപ്പുകൾ, വിദേശ രാജ്യങ്ങളിലെ വിദ്യാർത്ഥികളുമായി സംവാദം,എക്സിബിഷൻ സ്റ്റാളുകൾ, കലാ – സാംസ്കാരിക പരിപാടികൾ, വാന നിരീക്ഷണത്തിനുള്ള സംവിധാനം എന്നിവയും സംഘടിപ്പിച്ചിരുന്നു.

ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ബി.അനീഷ് കുമാർ സ്വാഗതമാശംസിച്ചു. ബിനുഫ്രാൻസിസ് ഐ.എ.എസ്, മുൻ ഡി.ആർ.ഡി.ഒ മുഖ്യ ശാസ്ത്രജ്ഞയും നിഷ് ഡീംഡ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായ ഡോ. ടെസ്സി തോമസ്, കേരള നോളജ് എക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ്.ശ്രീകല, നിഷ് കന്യാകുമാരി പ്രോ-വൈസ് ചാൻസലർ ഡോ.ഷാജിൻ നർഗുണം, പങ്കജകസ്തൂരി മാനേജിംഗ് ഡയറക്ടർ ഡോ.ജെ.ഹരീന്ദ്രൻ നായർ, എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.കെ.പ്രീജ, പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.രാകേഷ്, മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വാസുദേവൻ നായർ എന്നിവർ പങ്കെടുത്തു. എൻക്ലേവ് പ്രോഗ്രാം കമ്മിറ്റി കൺവീനറും മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ എസ്. സുരേഷ് ബാബു കൃതജ്ഞത രേഖപ്പെടുത്തി. എൻക്ലേവ് ഉച്ചകോടി മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചികൾ മനസ്സിലാക്കാനും അവയെ പ്രോത്സാഹിപ്പിക്കുന്നതിനും ഉന്നത പഠന സാധ്യതകളും തൊഴിൽ സാധ്യതകളും മനസ്സിലാക്കി കൊടുക്കുന്നതിനും സഹായകരമായതായും വരും വർഷങ്ങളിലും വിദ്യാർത്ഥികളുടെ ഭാവി രൂപീകരിക്കുന്നതിന് സാധിക്കുന്ന സമാനമായ പരിപാടികൾ നടപ്പിലാക്കുമെന്നും കാട്ടാക്കട എം.എൽ.എ ഐ.ബി. സതീഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News