കാട്ടാക്കട കെഎസ്ആർടിസി സ്റ്റാൻഡിനുള്ളിലെ ലൈംഗികാതിക്രമം; ബ്രൂസ്ലി ഷിബുവിനെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരത്ത് കാട്ടാക്കട കെഎസ്ആർടിസി സ്റ്റാൻഡിനുള്ളിൽ മനോവൈകല്യമുള്ള സ്ത്രീയ്ക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ സംഭവത്തിൽ പൊലീസ് കേസ് എടുത്തു. പ്രദേശത്തെ ലഹരി ഡീലർ ആയ ബ്രൂസ്ലി ഷിബുവിന് എതിരെ ആണ് കേസ് എടുത്തത്. ഇയാൾ ലൈം​ഗികാതിക്രമം നടത്തുന്ന സി സി ടി വി ദൃശ്യം പുറത്ത് വന്നിരുന്നു.

ALSO READ: കോട്ടയത്ത് കെ എസ് ആർ ടി സിയും ട്രാവലറും കൂട്ടിയിടിച്ച് അപകടം; പത്തു പേർക്ക് പരുക്ക്

കഴിഞ്ഞ ദിവസം പുലർച്ചെ കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ വെച്ചായിരുന്നു സംഭവം. കെഎസ്ആ‍ർടിസി ഓഫീസിന് മുന്നിലുള്ള ബെഞ്ചിൽ കിടക്കുകയായിരുന്ന സ്ത്രീയെ ആണ് ലൈംഗികമായി പീഡിപ്പിച്ചത്. യുവതിയെ കണ്ടെത്താൻ നീക്കം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News