
തിരുവനന്തപുരം കവടിയാറിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ആഷിക്ക് (29) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 6.30ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചാണ് മരിച്ചത്. ഇതോടെ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന വാഹനാപകടത്തിൽ ആഷിക്കിന്റെ ഭാര്യ നൗഷിജയും മരിച്ചിരുന്നു. പാലക്കാട് സ്വദേശികളായിരുന്നു. ഭാര്യ നൗഷിജയുടെ ഇന്റർവ്യൂവിന്റെ ആവശ്യാർഥമാണ് ഇരുവരും തിരുവനന്തപുരത്ത് എത്തിയത്. ഫുട്പാത്തിലൂടെ നടന്നുവരികെ അതിവേഗത്തിലെത്തിയ കാർ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കൈകാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ ആഷിക്കിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
Also Read: പാട്ടുമഴയല്ല, ഇത് നോട്ടുമഴ ! ഗുജറാത്തി ഗായകന്റെ വൈറൽ വീഡിയോ ഇങ്ങനെ
അപകടത്തിൽ ഇതരസംസ്ഥാനക്കാരൻ ഉൾപ്പെടെ ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ചികിത്സയിൽ കഴിയുന്ന ബംഗാൾ സ്വദേശി അലി അക്ബറിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുള്ളതായി ഡോക്ടർമാർ അറിയിച്ചിരുന്നു. അപകടമുണ്ടാക്കിയ വാഹനമോടിച്ച കുറവൻകോണം സ്വദേശി മോഹൻ തോമസിന്റെ (77) ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ മോട്ടോർവാഹനവകുപ്പ് അധികൃതർ തുടങ്ങിയിട്ടുണ്ട്.
നാലു കാറും രണ്ട് ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

