മാതൃഭാവത്തിന് വിട; നടി കവിയൂർ പൊന്നമ്മയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി

KAVIYOOR PONNAMMA

നടി കവിയൂർ പൊന്നമ്മയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ആലുവയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. സിനിമാ മേഖലയിലെ നിരവധി പേർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. ആലുവയിലെ കരുമാലൂർ ശ്രീപദം വീട്ടിലൊരുക്കിയ പൊതുദർശനത്തിന് ശേഷമാണ്  സംസ്കാര ചടങ്ങുകൾ നടന്നത്.

കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം. അർബുദ രോഗബാധിതയായിരുന്നു.അമ്മ വേഷങ്ങളിലൂടെയും ശക്തമായ സ്ത്രീ കഥാപത്രങ്ങളിലൂടെയും മലയാളികളുടെ മനസിൽ ഇടം പിടിച്ച കവിയൂർ പൊന്നമ്മ ഇനി ഓർമ്മ. സംസ്ഥാന സർക്കാരിൻ്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് മലയാളിയുടെ പ്രിയ കലാകാരിയ്ക്ക് കേരളം വിട ചൊല്ലിയത്.

ALSO READ; ദുബായിൽ 220 കിലോമീറ്റർ വേഗത്തിൽ കാറോടിച്ചു, യുവാവിന് 50000 ദിർഹം പിഴ

കുറച്ചുനാളായി സിനിമാജീവിതത്തിൽ നിന്ന് മാറി വിശ്രമജീവിതം നയിക്കുകയായിരുന്നു കവിയൂർ പൊന്നമ്മ. ചെറിയ പ്രായത്തിൽ തന്നെ മലയാള സിനിമയിലെത്തിയ പൊന്നമ്മ പ്രമുഖരായ അനേകം അഭിനേതാക്കളുടെ ഒപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാള നാടക വേദികളിലും പൊന്നമ്മ ഒരു പ്രത്യേക സ്ഥാനം പിടിച്ചിരുന്നു. 2021 ൽ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന ആന്തോളജി ചിത്രത്തിൽ നെടുമുടി വേണുവിനൊപ്പം അഭിനയിച്ചു. ഇതാണ് അവസാനചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News