ആഘോഷിക്കാതിരിക്കുന്നത് എങ്ങനെ? വൈഭവ് സൂര്യവംശി ഗോൾഡൻ ഡക്കായപ്പോൾ കാവ്യാ മാരന്‍റെ പ്രതികരണം കണ്ടോ!

kavya maran

ഐപിഎല്ലിൽ ബോളർമാരുടെ പേടിസ്വപ്നമായി മാറിയ താരമാണ് രാജസ്ഥാൻ റോയൽസിന്‍റെ വൈഭവ് സൂര്യവംശി എന്ന പതിനഞ്ചുകാരൻ. കഴിഞ്ഞ ദിവസം സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നേരിട്ട ആദ്യ പന്തിൽ തന്നെ വൈഭവ് പുറത്താകുകയായിരുന്നു. എസ്ആർഎച്ച് പേസർ പ്രഫുൽ ഹിഞ്ചെയാണ് വൈഭവിനെ ഗോൾഡൻ ഡക്കാക്കിയത്.

കഴിഞ്ഞ മത്സരങ്ങളിലേത് പോലെ ആദ്യ പന്ത് തന്നെ അടിച്ചു തുടങ്ങാനായിരുന്നു വൈഭവിന്‍റെ ശ്രമം. എന്നാൽ പുൾ ഷോട്ടിലൂടെ സിക്സർ പായിക്കാനുള്ള ശ്രമം എഡ്ജ് ആയതോടെ വായുവിലേക്ക് ഉയർന്നുപൊങ്ങി, മനോഹരമായ ക്യാച്ചിലൂടെ സലിൽ അറോറ, വൈഭവിനെ പവലിയനിലേക്കുള്ള വഴി കാട്ടിക്കൊടുത്തു.

വൈഭവ് ഔട്ടായതോടെ ടിവി ക്യാമറകൾ എസ്ആർഎച്ച് ഡഗൌട്ടിലേക്ക് തിരിഞ്ഞു. ടീം ഉടമ കാവ്യാ മാരന്‍റെ ആഘോഷം എന്താണെന്നായിരുന്നു ഏവർക്കും അറിയേണ്ടിയിരുന്നത്. ഈ സമയം സീറ്റിൽനിന്ന് ചാടിയെഴുന്നേറ്റാണ് കാവ്യ ആഹ്ലാദപ്രടനം നടത്തിയത്. കാരണം തകർപ്പൻ ഫോമിലൂടെ വൈഭവ് ആദ്യ പന്തിൽ പുറത്തായതോടെ മത്സരം പാതി ജയിച്ച ആശ്വാസത്തിലായിരുന്നു കാവ്യ മാരനും എസ്.ആർ.എച്ച് ക്യാംപും ആരാധകരും.

Also Read- ഇൻസ്റ്റഗ്രാമും തൂക്കി ‘ചേട്ടൻ’; ഏറ്റവും കൂടുതൽ ഫോളേവേഴ്സുള്ള മലയാളിയായി സഞ്ജു സാംസൺ

സീറ്റിൽനിന്ന് ചാടിയെഴുന്നേറ്റ കാവ്യ ഏറെ സന്തോഷത്തോടെ കൈയടിച്ചാണ് വൈഭവിന്‍റെ പുറത്താകൽ ആഘോഷമാക്കിയത്. ഹൈദരാബാദ് ആരാധകരെകൊണ്ട് നിറഞ്ഞ ഗ്യാലറികളും ഈ സമയം ആനന്ദനൃത്തം ആടുകയായിരുന്നു. വലിയ തകർച്ച നേരിട്ട രാജസ്ഥാന് പിന്നീട് മത്സരത്തിൽ കാര്യമായ തിരിച്ചുവരവ് നടത്താനും സാധിച്ചില്ല. മത്സരത്തിൽ 57 റൺസിനായിരുന്നു ഹൈദരാബാദ് വിജയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News