‘ലോണെടുത്ത് തുടങ്ങിയതാ,നശിപ്പിച്ചവരെ പിടികൂടണം’; വനിതാ സംരംഭകയുടെ കയാക്കിംഗ് വള്ളങ്ങൾ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു

കോതമംഗലത്ത് വനിതാ സംരംഭകയുടെ നാല് കയാക്കിംഗ് വള്ളങ്ങൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. വിനോദസഞ്ചാരികൾക്ക് വാടകക്ക് നൽകുന്നതിനായി പെരിയാറിൻ്റെ തീരത്ത് കെട്ടിയിട്ടിരുന്ന വള്ളങ്ങളാണ് നശിപ്പിച്ചത്. ബാങ്ക് വായ്പയെടുത്ത് വാങ്ങിയ വള്ളങ്ങൾ നശിപ്പിക്കപ്പെട്ടതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് സജിത എന്ന സംരംഭക.

ചാരുപാറ സ്വദേശിനി സജിത സജീവിൻ്റെ ഏക വരുമാന മാർഗ്ഗമായിരുന്നു ഈ കയാക്കിംഗ് വള്ളങ്ങൾ. പെരിയാറിൻ്റെ സൗന്ദര്യം ആസ്വദിക്കാൻ ഇഞ്ചത്തൊട്ടിയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് കയാക്കിംഗ് വള്ളങ്ങൾ വാടകക്ക് നൽകിയാണ് വരുമാനം കണ്ടെത്തിയിരുന്നത്. ഇത്തരം നാല് കയാക്കിംഗ് വള്ളങ്ങളും ഒരു പെഡൽ ബോട്ടുമാണ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്. കയാക്കിംഗ് ബുക്ക് ചെയ്തിരുന്ന ടൂറിസ്റ്റുകൾ എത്തിയപ്പോൾ മാത്രമാണ് സംഭവം സജിതയുടെ ശ്രദ്ധയിൽപ്പെട്ടത്.

ലോൺ എടുത്ത് വാങ്ങിയതായിരുന്നു നശിപ്പിക്കപ്പെട്ട വള്ളങ്ങൾ. ഇതിൽ നിന്ന് കിട്ടുന്ന വാടകയായിരുന്നു ഇവരുടെ ഏക വരുമാനം. കയാക്കിംഗ് വള്ളം നശിപ്പിച്ചവരെ ഉടൻ കണ്ടുപിടിക്കണമെന്നും തനിക്ക് നീതി ലഭിക്കണമെന്നും സജിത സജീവ് ആവശ്യപ്പെടുന്നു. സീസൺ ആരംഭിച്ചപ്പോൾ തന്നെ ഉണ്ടായ ഈ സംഭവം ഇവർക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. പുതിയ വള്ളങ്ങൾ വാങ്ങുകയല്ലാതെ മറ്റ് വഴിയില്ല.
കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News