
കായംകുളത്ത് 15 വയസുള്ള പെൺകുട്ടിക്ക് പാമ്പ് കടിയേറ്റു. കായംകുളം എരുവ സ്വദേശിനിയായ വിദ്യാർഥിനിക്കാണ് പാമ്പുകടിയേറ്റത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം.
ALSO READ: എൽഡിഎഫ് കാസർഗോഡ് മണ്ഡലം കമ്മിറ്റിയുടെ പേരിൽ വ്യാജ വാർത്ത; മീഡിയ വൺ ചാനലിന് എതിരെ വക്കീൽ നോട്ടീസ്
കുട്ടിയെ ഉടൻ തന്നെ കായംകുളം ആശുപത്രിയിലെത്തിച്ച് ആന്റി വെനം നൽകി. 5 ഡോസ് നൽകിയതിന് ശേഷം കുട്ടിയെ നൂറനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ വിദ്യാർഥിനി ഐസിയുവിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

