‘കുട്ടിയെ തിരികെ ലഭിച്ചശേഷം നാട്ടിലേക്ക് മടങ്ങും’; കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയുടെ മാതാപിതാക്കൾ

കഴക്കൂട്ടത്തുനിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തിയതിൽ നന്ദിയറിയിച്ച് കുട്ടിയുടെ മാതാപിതാക്കൾ. കുട്ടിയെ കണ്ടെത്താൻ സാധിച്ചതിൽ പൊലീസിനും മറ്റുള്ളവർക്കും നന്ദിയറിയിച്ച് കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു. കുട്ടിയുമായി ഇന്നലെ വീഡിയോ കോളിൽ സംസാരിച്ചുവെന്ന് പിതാവ്. കുട്ടി ഇന്നലെ ആഹാരം കഴിച്ചു. കുട്ടിയെ ഉടൻ തിരികെ എത്തിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Also Read; കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം; ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധം പതിനാലാം ദിവസത്തിലേക്ക്

കുട്ടിയെ തിരികെ ലഭിച്ചശേഷം തിരികെ നാട്ടിലേക്ക് മടങ്ങുമെന്ന് കുട്ടിയുടെ അമ്മ പ്രതികരിച്ചു. കുടുംബം മുഴുവൻ അസമിലേക്ക് തിരികെ പോകും. കുട്ടിയെ തിരികെ ലഭിച്ചതിനുശേഷം ഉടൻ മടക്കം ഉണ്ടാകും. താൻ ശകാരിച്ചത് കൊണ്ട് മാത്രമാണ് മകൾ വീട് വിട്ടു പോയതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. മകൻ പോകുന്നത് പോലെയല്ല മകൾ പോകുന്നതെന്നും, മകൾ വീടുവിട്ടു പോകുന്നത് അഭിമാന പ്രശ്നമാണ് എന്നും അമ്മ.

Also Read; കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെ വേഗത്തിൽ നാട്ടിലെത്തിക്കാൻ നടപടിയുമായി പൊലീസ് ; കേരള പൊലീസിന് നന്ദി പറഞ്ഞ് മാതാപിതാക്കൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News