
തിരുവനന്തപുരം കഴക്കൂട്ടം സ്റ്റേഷൻ കടവ് സ്വദേശിനി സുധീനയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് ബഷീർ. കഴക്കൂട്ടം സ്വദേശിനി സുധീനയാണ് മരിച്ചത്. സുധീനയെ ഭർത്താവ് ബാദുഷ മർദ്ദിച്ചിട്ടുണ്ടെന്നും ഇയാൾക്ക് മറ്റ് സ്ത്രീകളുമായുള്ള ബന്ധത്തെ ചൊല്ലി വീട്ടിൽ വഴക്കുണ്ടായിട്ടുണ്ടെന്നും സുധീനയുടെ പിതാവ് ബഷീർ പറഞ്ഞു. തന്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നും വിശദമായ അന്വേഷണം നടത്തണമെന്നുമാണ് സുധീനയുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നത്.
ALSO READ: അച്ഛനെ തലയ്ക്കടിച്ച് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; 10 വർഷത്തിനുശേഷം പ്രതി പിടിയിൽ
അതേസമയം, കഴുത്ത് മുറുകിയാണ് സുധീനയുടെ മരണമെന്നാണ് ഡോക്ടർമാർ ബസുക്കളെ അറിയിച്ചത്. എന്നാൽ, കുഴഞ്ഞു വീണു എന്നാണ് മക്കൾ തന്നെ അറിയിച്ചതെന്നും പിതാവ് ബഷീർ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് സുധീനയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here