
കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ കാർ തട്ടി പിക് അപ് ഓട്ടോ മറിഞ്ഞു. രണ്ടു പേർക്ക് പരുക്കേറ്റു. പിക് അപ് ഡ്രൈവർ ആറ്റിങ്ങൽ സ്വദേശി വേണു (52) വിന് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പത്തുമണിയോടെ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ വടക്കോട്ടുള്ള പാതയിലാണ് അപകടം സംഭവിച്ചത്. എയർപോർട്ടിൽ നിന്ന് പാർസലുമായി മടങ്ങുകയായിരുന്ന പിക്ക് അപ്പിനെ പിന്നാലെ എത്തിയ കാർ തട്ടുകയായിരുന്നു.
Also Read: പുകവലിക്കാൻ തീപ്പെട്ടി ചോദിച്ചു നൽകിയില്ല; വയോധിന് നേരെ വീട്ടിൽ കയറി ഗുണ്ടാ ആക്രമണം
കാർ തട്ടി നിയന്ത്രണംവിട്ട് മറിഞ്ഞ പിക് അപ്പ് വാൻ നൂറു മീറ്ററോളം നിരങ്ങി പോയതിനു ശേഷമാണ് നിന്നത്. പിക്ക അപ്പിനെ ഇടിച്ച കാർ നിർത്താതെ പോയി. പിന്നാലെ എത്തിയ വാഹനങ്ങളിൽ വന്നവരും പോലീസും ചേർന്നാണ് പരുക്കേറ്റവരെ വാഹനത്തിൽ നിന്നും പുറത്തെടുത്തത്.
അതേസമയം, ആലുവ നാലാം മൈൽ വ്യവസായ മേഖലയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൻ്റെ കോൺക്രീറ്റ് തട്ട് തകർന്നുവീണ് അപകടം. കോൺക്രീറ്റ് തട്ടിനടിയിൽ കുടുങ്ങിയ 10 തൊഴിലാളികളെ രക്ഷപ്പെടുത്തി. നിർമാണത്തിലെ അപാകതയാണ് തകർച്ചയ്ക്ക് കാരണമായതെന്ന് ചൂണ്ടിക്കാട്ടി സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധമുണ്ടായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

