‘കലാകാരന് എന്തിനാണ് മതം?’ അമ്മയിൽ രാഷ്ട്രീയവും ജാതിയും മതവും കലർത്താൻ പാടില്ലെന്ന് കെ ബി ​ഗണേഷ് കുമാർ

K B GANESH KUMAR

താരസംഘടനയായ അമ്മയിൽ രാഷ്ട്രീയവും ജാതിയും മതവും കലർത്താൻ പാടില്ലെന്ന് മുൻ മന്ത്രിയും നടനുമായ കെ ബി ​ഗണേഷ് കുമാർ. അമ്മയെ മോഹൽലാലും മമ്മൂട്ടിയും വന്നു രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇനിയൊരു പരീക്ഷണം വേണ്ടെന്നും കണക്കുകളിൽ അപാകതകൾ ഉണ്ടോയോയെന്ന് നോക്കുമെന്നും ​​ഗണേഷ് കുമാർ വ്യക്തമാക്കി.

അതെല്ലാം പരിഹരിച്ച ശേഷം തെരഞ്ഞെടുപ്പിലേക്ക് പോകും. നാലുമാസമാണ് കമ്മിറ്റിയുടെ ചുമതല. ഭരണ സമിതി അംഗങ്ങൾ തമ്മിൽ യോജിപ്പുണ്ടായില്ല. ട്രഷററും സെക്രട്ടറിയും പ്രസിഡണ്ടും തമ്മിൽ കാര്യങ്ങൾ തുറന്നു പറയാൻ തയ്യാറായില്ല.ജനറൽ ബോഡിയുടെ തീരുമാനങ്ങളാണ് അന്തിമം.അമ്മയിൽ രാഷ്ട്രീയവും ജാതിയും മതവും കലർത്താൻ പാടില്ല. കലാകാരന് എന്ത് മതം?അത്തരം ആരോപണങ്ങൾ വരാൻ പാടില്ലായിരുന്നു.അത്തരം ആരോപണങ്ങൾ തന്നെ ലജ്ജാകരമാണെന്നും ​ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

also read:പദ്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു; പദ്മഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി

അതേസമയം, ഒളിഞ്ഞും തെളിഞ്ഞും സംഘപരിവാറിന്റെ സാന്നിധ്യം മലയാള സിനിമയിൽ ഉണ്ടെന്നാണ് സംവിധായകൻ കമൽ പറയുന്നത്. ജാഗ്രതയോടെ ഇതിനെ കാണണമെന്നും അൻസിബയെ കേൾക്കണമെന്നും കമൽ പ്രതികരിച്ചു. മോഹൻലാലും മമ്മൂട്ടിയും സംഘടനയുടെ പ്രശ്‌നങ്ങളിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാറി നിൽക്കാൻ പാടില്ലെന്നുമാണ് കമലിന്റെ നിർദ്ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News