കോൺ​ഗ്രസിനെതിരെ അതൃപ്തി പരസ്യമാക്കി കെ സി ജോസഫ്; വി ഡി സതീശൻ അനുകൂലികളുടെ പ്രകടനത്തിനെതിരെ ആഞ്ഞടിച്ചു

kc joseph against congress and vd satheesan

കോൺ​ഗ്രസിൽ പ്രവർത്തകർക്കിടയിലും നേതാക്കൾക്കിടയിലും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ രൂക്ഷമാണ്. ഇതുവരേയും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ കോൺ​ഗ്രസ് പാട് പെടുന്നതിനൊപ്പം നേതാക്കളുടെ അനുകൂലികളുടെ തർക്കങ്ങളും കോൺ​ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്. പ്രവർത്തകർ മാത്രമല്ല ഈ തർക്കങ്ങളുടെ ഭാ​ഗമായിട്ടുള്ളത്. കോൺ​ഗ്രസിൻ്റെ മുതിർന്ന നേതാക്കളുൾപ്പെടെയാണ് തർക്കത്തിൽ പങ്കാളികളാകുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളം പ്രതിഷേധ പ്രകടനങ്ങളും നേതാക്കളുടെ ഫ്ലക്സിലുള്ള കരി ഓയിൽ പ്രയോ​ഗവുമില്ലാം ഏറെ ചർച്ച ചെയ്യപ്പെട്ടു.

ഇതിനെതിരെ മുതിർന്ന നേതാവ് കെ സി ജോസഫ് അതൃപ്തിയുമായി രം​ഗത്ത് വന്നു. ആഭ്യന്തര കാര്യങ്ങൾ പരിധി വിട്ടു എന്നും മലർന്ന് കിടന്ന് തുപ്പിയാൽ അത് മുഖത്തേക്കേ വീഴു എന്നുമുൾപ്പെടെയുള്ള രൂക്ഷ വിമർശനങ്ങളാണ് കെ സി ജോസഫ് കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ ഉന്നയിക്കുന്നത്. തീക്കൊള്ളികൊണ്ട് തല ചൊറിയാൻ ശ്രമിക്കുന്നുവെന്നും അദ്ദേ​​ഹം ഫേസ് ബുക്കിൽ കുറിച്ചിട്ടുണ്ട്. എന്തായാലും പരസ്യമായ അതൃപ്തിയുമായി നേതാക്കൾ ഓരോരുത്തരായി രം​ഗത്ത് വരുകയാണ്.

Also read: എങ്ങനെയുണ്ട് വെറൈറ്റിയല്ലേ… തുപ്പൽ പ്രതിഷേധമോ? വി ‍ഡി സതീശൻ്റെ ഫ്ലക്സിൽ തുപ്പി പ്രതിഷേധിച്ച് പ്രവർത്തകൻ

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം

മൗനമാണ് അഭികാമ്യം എന്നതു കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. കോൺഗ്രസ്സിന്റെ ആഭ്യന്തരകാര്യങ്ങൾ എല്ലാ പരിധിയും വിട്ട് തെരുവിലേയ്ക്ക് കൊണ്ടുപോകുന്നത് അപകടകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന കാര്യം എല്ലാവരും തിരിച്ചറിയുന്നത് നല്ലതാണ്. മലർന്ന് കിടന്ന് തുപ്പിയാൽ നമ്മുടെ മുഖത്തെ വീഴൂ. തിരുവനന്തപുരത്തെ പ്രതിഷേധ പ്രകടനക്കാർ അറിഞ്ഞോ അറിയാതേയോ എല്ലാവരും ജീവനുതുല്യം സ്നേഹിക്കുന്ന പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിയുടെ ചിത്രത്തെപ്പോലും അപമാനിച്ചുവെന്നത് എല്ലാവരെയും വളരെയേറെ വേദനിപ്പിച്ചിട്ടുണ്ട് . ഇതൊന്നും നല്ലതിനല്ല. തീക്കൊള്ളികൊണ്ട് തലചൊറിയാൻ ശ്രമിക്കുന്നത് വിനാശകരമായിരിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News