നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിൽ ഭാവി കണിയാനെ വച്ച് നോക്കേണ്ടി വരും: കോൺഗ്രസിന് മുന്നറിയിപ്പുമായി കെ സി ജോസഫ്

അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിൽ കോൺഗ്രസിന്റെ ഭാവി കണിയാനെ വച്ച് നോക്കേണ്ടി വരുമെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് കെ സി ജോസഫ്. കോൺഗ്രസ്സിന് ജോലി കടുപ്പമാണ്. അടുത്ത ബസിൽ കയറാൻ സാധിച്ചില്ലെങ്കിൽ പിന്നെ ഒരു ബസ്സിലും കയറാൻ പറ്റില്ലെന്നും എല്ലാ നേതാക്കളും പ്രവർത്തകരും ഇത് മനസിലാക്കി കൊണ്ട് പ്രവർത്തിക്കണമെന്നും കെ സി ജോസഫ് പറഞ്ഞു. കോഴിക്കോട് ഡി സി സി ഓഫീസിൽ നടന്ന ചടങ്ങിലാണ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനം കെ സി ജോസഫ് നടത്തിയത്.

ALSO READ : എൻസിഇആർടി; ജനാധിപത്യ വിരുദ്ധ നടപടികളിലുള്ള കേരളത്തിന്റെ എതിർപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അറിയിച്ചു: മന്ത്രി വി ശിവൻകുട്ടി

“കോൺഗ്രസിന് അകത്തെ പടല പിണക്കങ്ങൾ സാധാരണ പ്രവർത്തകരെയാണ് വേദനിപ്പിക്കുന്നത്. അത് നേതാക്കൾ ഓർക്കണം. UDF ന് കോഴിക്കോട് അടിത്തറയുണ്ടെങ്കിലും കോഴിക്കോട് ജയിക്കാതെ 2026 ൽ ഭരണം പിടിക്കാൻ പറ്റില്ല. നടക്കാതെ വെള്ളിത്താലത്തിൽ ആരും എത്തിക്കില്ല.ഇപ്പോൾ എൽഡിഎഫും യുഡിഎഫും മാത്രമല്ല മൂന്നാമതൊരു ശക്തിയും ഉണ്ട്. അത്കൊണ്ട് ജോലി എളുപ്പമല്ലെന്നും” അദ്ദേഹം പറഞ്ഞു.

ALSO READ : നാഷണല്‍ ഹൊറാള്‍ഡ് കേസ്: സോണിയക്കും രാഹുലിനും നോട്ടീസ് അയച്ച് ദില്ലി റൗസ് അവന്യു കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News