
കെ സി വേണുഗോപാലിൻ്റെ ഫ്ലക്സ് ബോർഡിൽ കരി ഓയിൽ ഒഴിച്ചു. കോട്ടയം നഗരത്തിൽ സ്ഥാപിച്ച ഫ്ലക്സിലാണ് കരി ഓയിൽ ഒഴിച്ചത്. വിജയശിൽപി കെ സി വേണുഗോപാലെന്ന് എഴുതിയ ഫ്ലക്സ് ബോർഡ് ഇന്നലെയാണ് സ്ഥാപിച്ചത്. അതിലാണ് അജ്ഞാതർ കരി ഓയിൽ ഒഴിച്ചത്.
അതേസമയം, കാസർകോഡ് വിജയാഹ്ലാദത്തിന്റെ മറവിൽ യുഡിഎഫിൻ്റെ അക്രമം. തൃക്കരിപ്പൂരിലും ഉദുമയിലും സിപിഐഎം ഓഫീസിന് നേരെ യുഡിഎഫ് പ്രവർത്തകർ ആക്രമണം നടത്തി. ഉഗ്ര ശേഷിയുള്ള പടക്കം ഓഫീസിലേക്ക് വലിച്ചെറിഞ്ഞു. ഓഫീസിൽ അതിക്രമിച്ചു കയറി ഫർണിച്ചറുകൾ തല്ലി തകർത്ത് തീയിട്ടു. അക്രമിസംഘം സാമൂഹ്യമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു.
ALSO READ: ‘നയിച്ചവൻ നായകൻ’; കണ്ണൂരിലും ദില്ലി കേരളഹൗസിലും കെ സി വേണുഗോപാലിനെ അനുകൂലിച്ചുകൊണ്ട് ഫ്ലക്സ് ബോർഡുകൾ
ഉദുമയിലും മുസ്ലിംലീഗ് പ്രവർത്തകർ ആക്രമണമഴിച്ചു വിട്ടു. സിപിഐഎം ഉദുമ ഏരിയ കമ്മിറ്റി ഓഫീസായ ചട്ടഞ്ചാലിലെ കൃഷ്ണപിള്ള മന്ദിരത്തിനു നേരെ പടക്കം വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഓഫീസ് സെക്രട്ടറി കെ അരുൺകുമാറിനേയും സിപിഐഎം പ്രവർത്തകൻ സുമേഷിനേയും കൈയ്യേറ്റം ചെയ്തു. 25 ലധികം വരുന്ന മുസ്ലിം ലീഗ് പ്രവർത്തകരാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ആക്രമണം നടത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

