മുഖ്യമന്ത്രിപ്പോര് അതിരൂക്ഷം; കെ സി വേണു​ഗോപാലിൻ്റെ ഫ്ലെക്സിൽ കരിഓയിൽ പ്രയോ​ഗം

kc venugopal flex destroy

കോൺ​ഗ്രസിൽ മുഖ്യമന്ത്രിപ്പോര് കടുക്കുകയാണ്. പ്രത്യക്ഷമായി പ്രവർത്തകർ തമ്മിൽ തെരുവിൽ ഏറ്റുമുട്ടുന്ന കാഴ്ചകളുൾപ്പെടെ ഇന്ന് വൈകീട്ടോടെ കേരളം കണ്ടു. കെസി വേണു​ഗോപാലിൻ്റേയും വി ഡി സതീശൻ്റേയും രമേശ് ചെന്നിത്തലയുടേയും അനുകൂലികളാണ് തെരുവിൽ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുന്നത്.

അതിനിടെയാണ് കെ സി വേണുഗോപാലിന്റെ ഫ്ലെക്സിൽ കരി ഓയിൽ പ്രയോഗവും നടത്തിയിരിക്കുന്നത്. കെ പി സി സി ആസ്ഥാനത്തിന് മുന്നിൽ സ്ഥാപിച്ച ഫ്ലക്സിലാണ് കരി ഓയിൽ ഒഴിച്ചത്. ഇന്നുച്ചയ്ക്ക് നിർണായക ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഫ്ലക്സ് സ്ഥാപിച്ചത്. അതിന് ശേഷം എം എൽ എ മാരുടെ തലയെണ്ണിയപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പിന്തുണ കെ സി വേണു​ഗോപാലിന് ലഭിച്ചു.

Also read: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ പ്രകടനം നടത്തി പ്രവർത്തകർ

ഇത് മറ്റ് വിഭാ​ഗക്കാരെ ചൊടിപ്പിക്കുകയും ചെയ്തു. കെ സി വേണു​ഗോപാലിനെതിരെ അതോടെ സതീശൻ അനുകൂലികൾ രം​ഗത്ത് വരുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയ വഴിയും പ്രതിഷേധങ്ങളുണ്ട് പ്രവർത്തകർ ചേരി തിരിഞ്ഞ് തർക്കിക്കുകയാണ്. ഇതോടെ കേരളത്തിൽ കോൺ​ഗ്രസിൻ്റെ മുഖ്യമന്ത്രി നിർണയം കൂടുതൽ പ്രശ്നങ്ങളിലേക്ക് കടന്നിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News