‘കോണ്‍ഗ്രസിനെതിരെ നടക്കുന്ന മാധ്യമ വിചാരണ ശരിയല്ല’; മാധ്യമങ്ങളോട് ക്ഷോഭിച്ച് കെ സി വേണുഗോപാൽ

KPCC Reorganisation

കെ പി സി സി നേതൃമാറ്റവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ മാധ്യമങ്ങളോട് ക്ഷോഭിച്ച് കെ സി വേണുഗോപാല്‍. മാധ്യമങ്ങള്‍ പറയുന്നതിനുള്ള മറുപടി എന്നില്‍ നിന്ന് പ്രതീക്ഷിക്കേണ്ടെന്നും ഇതെല്ലാം മാധ്യമങ്ങള്‍ ഉണ്ടാക്കിയ വാര്‍ത്തയല്ലേയെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി നേതൃത്വം ഉചിതമായ സമയത്ത് തീരുമാനമെടുക്കും. ഇന്ന് തീരുമാനമെടുക്കുമെന്ന് ഞങ്ങള്‍ ആരോടും പറഞ്ഞിട്ടില്ല. സുധാകരന്‍ പറഞ്ഞതിന് മറുപടി പറയാന്‍ അല്ല ഞാനിപ്പോള്‍ മാധ്യമങ്ങളെ കണ്ടത്. തീരുമാനം എന്താണെന്നുള്ളത് അറിയിക്കും. പാര്‍ട്ടിയുടെ സിസ്റ്റത്തിന് അനുസരിച്ച് പാര്‍ട്ടി പ്രവര്‍ത്തിക്കും. പ്രിയങ്ക ഗാന്ധി ഇന്നുവരെ കേരളത്തിലെ സംഘടനാ കാര്യങ്ങളില്‍ ഇതുവരെ ഇടപെട്ടിട്ടില്ല.

Read Also: എൻ എം വിജയൻറെ കുടുംബത്തോടുള്ള കോൺഗ്രസ്സിന്റെ നിലപാട് മനുഷ്യത്വ വിരുദ്ധം: സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്

കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ഇപ്പോള്‍ നടക്കുന്ന മാധ്യമ വിചാരണ ശരിയല്ല. മാറ്റം ഉണ്ടെങ്കില്‍ പറയും. നേതാക്കന്മാര്‍ തമ്മില്‍ കാണുമ്പോള്‍ ചര്‍ച്ചകള്‍ നടക്കും. തീരുമാനമെടുക്കേണ്ട സമയത്ത് വ്യക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ പാര്‍ട്ടിക്ക് അറിയാം. അധ്യക്ഷ മാറ്റവും ആയി ബന്ധപ്പെട്ടു വരുന്ന വാര്‍ത്തകള്‍ ശരിയായ സോഴ്‌സില്‍ നിന്നുള്ളതല്ല. നടന്ന ചര്‍ച്ചകളെ പറ്റി അറിയാതെ മാധ്യമങ്ങള്‍ തന്നെയാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. തീരുമാനമെടുക്കാനായി ഇതുവരെ മീറ്റിങ്ങും ഉണ്ടായിട്ടില്ല. പാര്‍ട്ടിയെ വലിച്ചിഴയ്ക്കാന്‍ വേണ്ടി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News