‘കേരളത്തിലും സീറ്റിന് കോഴ വാങ്ങിയോ എന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കണം’: എം വി ജയരാജൻ

m v jayarajan

കേരളത്തിലും സീറ്റിന് കോഴ വാങ്ങിയോ എന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കണമെന്ന് എം വി ജയരാജൻ. പോസ്റ്റർ തയ്യാറാക്കിയ പലരും കേരളത്തിലെ യു ഡി എഫ് സ്ഥാനാർഥി പട്ടികയിൽ ഉണ്ടായില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഹരിയാനയിലെ സീറ്റ് കോഴയിൽ കെ സി വേണുഗോപാൽ സ്റ്റാഫിനെ പുറത്താക്കിയത് എന്തിനാണെന്ന് വ്യക്തമാക്കണം. കോഴ ആരോപണത്തിൽ വസ്തുതയുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. കോഴ ആരോപണത്തിൽ ദില്ലി പൊലീസ് കേസെടുത്തത് മാധ്യമങ്ങൾക്ക് വാർത്തയല്ല.

Also read: ‘കോൺ​ഗ്രസുകാർ ശവം തൂക്കുകാർ’; മോഷ്ടാക്കളുടെ ധാർമ്മികത പോലുമില്ലാത്ത കൂട്ടരായി കോൺഗ്രസ് മാറി: എം സ്വരാജ്

കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് കോൺഗ്രസ് പണം ഒഴുകുകയാണ് എന്നും അദ്ദേഹം പറഞ്ഞു. കോടികളാണ് തെരഞ്ഞെടുപ്പ് ചിലവിലേക്കായി കേരളത്തിലേക്ക് കടത്തുന്നത്. ഒരു വർഗീയ ശക്തികളുമായും എൽഡിഎഫിന് ചങ്ങാത്തമില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

english summary : MV Jayarajan should clarify whether KC Venugopal took bribes for a seat in Kerala as well. He also told the media that many of the people who prepared the posters were not on the UDF candidate list in Kerala.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News